ETV Bharat / sports

Ashes 2023| 'അവന്‍റെ മിടുക്ക് അഭിനന്ദനം അര്‍ഹിക്കുന്നു'; ബെയര്‍സ്റ്റോ വിക്കറ്റ് വിവാദത്തില്‍ അലക്‌സ് കാരിയെ പിന്തുണച്ച് ആര്‍ അശ്വിന്‍ - ജോണി ബെയര്‍സ്റ്റോ റണ്‍ഔട്ട്

ജോണി ബെയര്‍സ്റ്റോയുടെ വിചിത്ര പുറത്താകലില്‍ പ്രതികരണവുമായി ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.

Ashes 2023  Ashes  Jonny Bairstow  Jonny Bairstow Wicket  Ravichandran Ashwin  Ravichandran Ashwin On Jonny Bairstow Wicket  England vs Australia  ആഷസ്  ജോണി ബെയര്‍സ്റ്റോ  രവിചന്ദ്രന്‍ അശ്വിന്‍  ജോണി ബെയര്‍സ്റ്റോ വിക്കറ്റ്  അലക്‌സ് കാരി  ജോണി ബെയര്‍സ്റ്റോ റണ്‍ഔട്ട്
Ashes 2023
author img

By

Published : Jul 3, 2023, 10:39 AM IST

Updated : Jul 3, 2023, 2:01 PM IST

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ വിചിത്രമായ പുറത്താകലില്‍ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്തുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ സ്‌പിരിറ്റിനെ മോശമായി ബാധിക്കുന്ന രീതിയിലാണ് എന്നാണ് ഒരു ഭാഗത്തിന്‍റെ വാദം. മറുവശത്ത് ക്രിക്കറ്റ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി ഓസീസ് വിക്കറ്റ് കീപ്പറെ പിന്തുണയ്‌ക്കുന്നവരുമുണ്ട്.

  • We must get one fact loud and clear

    “The keeper would never have a dip at the stumps from that far out in a test match unless he or his team have noticed a pattern of the batter leaving his crease after leaving a ball like Bairstow did.”

    We must applaud the game smarts of… https://t.co/W59CrFZlMa

    — Ashwin 🇮🇳 (@ashwinravi99) July 2, 2023 " class="align-text-top noRightClick twitterSection" data=" ">

ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ക്രിക്കറ്റിന്‍റെ മര്യാദയെ കുറിച്ച് സംസാരിക്കുന്നതിന് പകരം അലക്‌സ് കാരിയുടെ മിടുക്കിനെ ഈ സമയത്ത് അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു. അരിന്ദം പോള്‍ എന്നയാള്‍ മെന്‍ഷന്‍ ചെയ്‌ത ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു അശ്വിന്‍.

ബെയര്‍സ്റ്റോയുടെ വിക്കറ്റ് ഇങ്ങനെ: ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ അവസാന ദിനത്തിലാണ് ജോണി ബെയര്‍സ്റ്റോ പുറത്തായത്. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ബെയര്‍സ്റ്റോയെ സ്റ്റമ്പ് ചെയ്‌താണ് പുറത്താക്കിയത്.

ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിലാണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആയിരുന്നു ഓവര്‍ പന്തെറിഞ്ഞത്. ഓവറിലെ അവസാന പന്ത് ഒരു ഷോര്‍ട്ട് ബോളാക്കിയാണ് ഗ്രീന്‍ ഇംഗ്ലീഷ് ബാറ്റര്‍ക്ക് നേരെയെറിഞ്ഞത്.

ബെയര്‍സ്റ്റോ ഈ പന്ത് ലീവ് ചെയ്യുകയായിരുന്നു. പിന്നാലെ, താരം ക്രീസ് വിട്ടും പുറത്തേക്കിറങ്ങി. ഈ സമയത്താണ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി പന്ത് സ്റ്റമ്പിന് നേരെയെറിഞ്ഞത്. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപ്പീല്‍ നല്‍കുകയും ബെയര്‍സ്റ്റോ വിക്കറ്റ് ആണെന്ന് അറിയിക്കുകയുമായിരുന്നു.

Also Read : Ashes 2023 | 'അത് തെറ്റാണെങ്കില്‍, ഇത് ശരിയാണ്', ജോണി ബെയര്‍സ്റ്റോയുടെ വിവാദ പുറത്താകല്‍; പ്രതികരണവുമായി മിച്ചല്‍ സ്റ്റാര്‍ക്ക്

22 പന്തില്‍ 10 റണ്‍സായിരുന്നു മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോയുടെ സമ്പാദ്യം. ഇംഗ്ലണ്ട് സ്‌കോര്‍ 193ല്‍ നില്‍ക്കെയാണ് ബെയര്‍സ്റ്റോ പുറത്തായത്.

ബെയര്‍സ്റ്റോ പുറത്തായ ശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എട്ടാമനായി ക്രീസിലെത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് റണ്‍സുയര്‍ത്തി. ഏഴാം വിക്കറ്റില്‍ 108 റണ്‍സാണ് സ്റ്റോക്‌സ് - ബ്രോഡ് സഖ്യം നേടിയത്. ഇതില്‍ 97 റണ്‍സും പിറന്നത് സ്റ്റോക്‌സിന്‍റെ ബാറ്റില്‍ നിന്നാണ്.

214 റണ്‍സില്‍ 155 റണ്‍സ് നേടിയ സ്റ്റോക്‌സ് ഇംഗ്ലണ്ട് സ്‌കോര്‍ 301ല്‍ നില്‍ക്കെയാണ് പുറത്തായത്. ഓസീസ് സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ഇംഗ്ലീഷ് നായകനെ മടക്കിയത്. സ്റ്റോക്‌സ് പുറത്തായതിന് ശേഷം ആകെ 26 റണ്‍സ് മാത്രം നേടാനായ ആതിഥേയര്‍ ഒടുവില്‍ 43 റണ്‍സിന് മത്സരത്തില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

Also Read : Ashes 2023 | 'ഇത് തമാശയല്ല...' ലോര്‍ഡ്‌സിലെ തകര്‍പ്പന്‍ സെഞ്ച്വറി; തോല്‍വിയിലും സ്റ്റോക്‌സിന് പ്രശംസയുമായി വിരാട് കോലി

Last Updated : Jul 3, 2023, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.