ETV Bharat / sports

Arijith Singh Performance Before India vs Pakistan: ഇന്ത്യ- പാക് മത്സരം കളറാകും, പോരിന് അരിജീത് സിങ്ങിന്‍റെ സംഗീത വിരുന്നും - അരിജിത് സിങ്

India vs Pakistan: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ സംഗീത വിരുന്നൊരുക്കാന്‍ അരിജിത് സിങ്.

Cricket World Cup 2023  India vs Pakistan  Arijith Singh Performance Before India vs Pakistan  India vs Pakistan Opening Ceremony  Arijith Singh Musical Concert in Cricket World Cup  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ പാകിസ്ഥാന്‍  അരിജിത് സിങ്  ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്‍പുള്ള പരിപാടി
Arijith Singh Performance Before India vs Pakistan Match
author img

By ETV Bharat Kerala Team

Published : Oct 13, 2023, 2:42 PM IST

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കളറാക്കാനൊരുങ്ങി ബിസിസിഐ (BCCI). ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) തമ്മില്‍ നടക്കുക. നാളെ (ഒക്‌ടോബര്‍ 14) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് രോഹിത് ശര്‍മയും (Rohit Sharma) സംഘവും അണിനിരക്കുന്ന ഇന്ത്യയും ബാബര്‍ അസമിന്‍റെയും (Babar Azam) കൂട്ടരുടെയും പാകിസ്ഥാനും മുഖാമുഖം വരുന്ന മത്സരം ആരംഭിക്കുന്നത്.

ഈ ലോകകപ്പില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഈ സാഹചര്യത്തില്‍ മത്സരത്തിന് മുന്നോടിയായി ശ്രദ്ധേയമായ പരിപാടികള്‍ നടത്താനും ബിസിസിഐ പദ്ധതിയിട്ടിട്ടുണ്ട്. അതില്‍ ഒന്നാണ് പ്രശസ്‌ത ഗായകന്‍ അരിജിത് സിങ് (Arijith Singh) അവതരിപ്പിക്കുന്ന സംഗീത പരിപാടി.

മത്സരദിവസം ഉച്ചയ്‌ക്ക് 12:30നാണ് അരിജിത് സിങ് അവതരിപ്പിക്കുന്ന സംഗീത പരിപാടി ആരംഭിക്കുന്നത് (Arjit Singh Musical Concert ahead India vs Pakistan Match). ബിസിസിഐ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അരിജിത് സിങ്ങിനെ കൂടാതെ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും മത്സരം കാണാന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നേരത്തെ, ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്‍പ് ബിസിസിഐ ഉദ്‌ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. സമയപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയത്.

ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടും മുന്‍ റണ്ണര്‍ അപ്പുകളായ ന്യൂസിലന്‍ഡും തമ്മിലായിരുന്നു ലോകകപ്പിലെ ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഈ മത്സരവും നടന്നത്. ഈ മത്സരത്തില്‍ കാണികളുടെ എണ്ണത്തിലുണ്ടായ കുറവിനും ബിസിസിഐക്കെതിരെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു.

ഇതുകൂടാതെ ലോകകപ്പിലെ പല മത്സരങ്ങള്‍ക്കും കാണികളുടെ എണ്ണം കുറവായിരുന്നു. ഇന്ത്യ കളത്തിലിറങ്ങിയ മത്സരങ്ങളില്‍ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ 80 ശതമാനം സീറ്റ് നിറഞ്ഞത്. സാഹചര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പാകിസ്ഥാന്‍ -ഇന്ത്യ ഗ്ലാമര്‍ പോരാട്ടത്തിന് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

ഈ മത്സരത്തിനായി ആദ്യം പുറത്തിറക്കിയ ടിക്കറ്റുകള്‍ വേഗത്തില്‍ തന്നെ മുഴുവനും വിറ്റുതീര്‍ന്നിരുന്നു. ഇതിന് പിന്നാലെ മത്സരത്തിനായി 14,000 അധിക ടിക്കറ്റുകള്‍ ബിസിസിഐ പുറത്തിറക്കി. പരമാവധി 1,32,000 പേരെ ഉള്‍ക്കൊള്ളുന്നതാണ് നരേന്ദ്ര മോദി സ്റ്റേഡിയം.

Read More: Cricket World Cup 2023 India Pak Match : മത്സരങ്ങൾ ആവേശത്തേരേറുന്നു ; ആരാധകർ കാത്തിരിക്കുന്നു ഇന്ത്യ- പാക് മത്സരത്തിന്

Also Read : Shubman Gill Net Session ഒരു മണിക്കൂറോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം, കഠിനപ്രയത്നത്തില്‍ ശുഭ്‌മാന്‍ ഗില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.