മുംബൈ : വിരാട് കോലി ഏകദിന ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ നിമിഷത്തിന് സാക്ഷിയായി ഭാര്യ അനുഷ്‌ക ശർമയും. വാങ്കഡെ സ്റ്റേഡിയത്തിൽ (Wankhede Stadium, Mumbai) കോലി ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ ഗാലറിയിൽ നിറകണ്ണുകളോടെ അനുഷ്‌കയുമുണ്ടായിരുന്നു. ഗാലറിയിൽ കരഘോഷം മുഴക്കി എല്ലാവരും എഴുന്നേറ്റുനിന്നപ്പോൾ അനുഷ്‌കയും അഭിമാനത്തോടെ ഇരിപ്പിടത്തില്‍ നിന്നുയര്‍ന്നു.
ഗ്രൗണ്ടിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ അനുഷ്‌ക കോലിക്കുനേര്‍ക്ക് ഫ്ളൈയിങ് കിസുകള്‍ നല്‍കി. കോലി തിരികെ പങ്കാളിക്ക് സ്നേഹ ചുംബനങ്ങൾ അയച്ചു. ഇത് ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. ഈ വീഡിയോ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത് (Anushka Sharma Blows Flying Kisses As Virat Kohli Scores 50th Odi Century).
-
#AnushkaSharma is all LOVE as #ViratKohli makes History at the #IndiaVsNewZealand Match today. Tears of Joy & Love. Virat Kohli loves his Wife so much !!!! 🔥🔥❤❤ pic.twitter.com/7veXvSbGs5
— Umair Sandhu (@UmairSandu) November 15, 2023 " class="align-text-top noRightClick twitterSection" data="
">#AnushkaSharma is all LOVE as #ViratKohli makes History at the #IndiaVsNewZealand Match today. Tears of Joy & Love. Virat Kohli loves his Wife so much !!!! 🔥🔥❤❤ pic.twitter.com/7veXvSbGs5
— Umair Sandhu (@UmairSandu) November 15, 2023#AnushkaSharma is all LOVE as #ViratKohli makes History at the #IndiaVsNewZealand Match today. Tears of Joy & Love. Virat Kohli loves his Wife so much !!!! 🔥🔥❤❤ pic.twitter.com/7veXvSbGs5
— Umair Sandhu (@UmairSandu) November 15, 2023
കഴിഞ്ഞ ദിവസം താൻ സെഞ്ചുറി നേടിയപ്പോൾ അനുഷ്‌കയോട് കൈയ്യടിക്കാൻ ഗ്രൗണ്ടിൽ നിന്ന് അംഗ്യം കാണിക്കുന്ന കോലിയുടെ വീഡിയോ വൈറലായിരുന്നു. നെതര്‍ലന്‍ഡുമായി നടന്ന കളിക്കിടെ കോലി ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിന്‍റെ വിക്കറ്റ് പിഴുതതില്‍ ആനന്ദിക്കുന്ന അനുഷ്‌കയുടെ വീഡിയോയും വൈറലായിരുന്നു.
Also Read: 'ദൈവത്തിന്' മുകളില്‍ വിരാട് കോലി ; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ചരിത്രം
വിരാട് കോലിയുടെ കരിയറിലെ 50-ാം ഏകദിന സെഞ്ചുറിയാണ് ഇന്ന് പിറന്നത്. ഇതോടെ 49 സെഞ്ചുറികളുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് പഴങ്കഥയായത് (Virat Kohli breaks Sachin Tendulkar ODI Century Record). ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടിയതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) ഒപ്പമെത്താന്‍ കോലിക്ക് കഴിഞ്ഞിരുന്നു.
ആകെ 278 ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 50 സെഞ്ചുറികളിലേക്ക് എത്തിയത് (Virat Kohli ODI Century). തന്‍റെ കരിയറില്‍ 425 ഏകദിന ഇന്നിങ്‌സുകളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇരുവര്‍ക്കും പിന്നിലുള്ളത്.
മത്സരത്തില്‍ മിന്നിയതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡും കോലി തകര്‍ത്തു. 2003-ലെ പതിപ്പില്‍ 673 റണ്‍സടിച്ചതായിരുന്നു സച്ചിന്‍റെ റെക്കോഡ്. കിവീസിനെതിരെ ഇറങ്ങും മുമ്പ് 594 റൺസായിരുന്നു കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതോടെ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ സച്ചിന്‍റെ റെക്കോഡ് പൊളിക്കാന്‍ 80 റണ്‍സായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്.
Also Read: രണ്ട് ലോക റെക്കോഡ് തൂക്കി ഹിറ്റ്‌മാന്‍ ; വേണ്ടി വന്നത് വെറും 3 സിക്‌സറുകള്‍
മത്സരത്തില്‍ 113 പന്തുകളില്‍ നിന്നും 117 റണ്‍സടിച്ചാണ് കോലി തിരിച്ച് കയറിയത്. ഇതോടെ കോലിയുടെ അക്കൗണ്ടില്‍ നിലവില്‍ 711 റണ്‍സായി. 2007-ലെ ലോകകപ്പില്‍ 659 റണ്‍സടിച്ച ഓസീസിന്‍റെ മാത്യു ഹെയ്‌ഡനാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് തൊട്ടുപിന്നിലുള്ളത്. 2019-ലെ ലോകകപ്പില്‍ 648 റൺസായിരുന്നു രോഹിത് നേടിയത്. ഇതേ ലോകകപ്പില്‍ 647 റൺസ് നേടിയ ഓസീസിന്‍റെ ഡേവിഡ് വാർണറാണ് അഞ്ചാം സ്ഥാനത്ത്.