ETV Bharat / sports

പഞ്ചാബ് കിങ്‌സ് അനില്‍ കുംബ്ലയെ പുറത്താക്കുന്നു, പകരം മോര്‍ഗന്‍ ? - Eoin Morgan

പഞ്ചാബ് കിങ്‌സ് അനില്‍ കുംബ്ലെയ്‌ക്ക് പകരം പരിശീലകനെ തിരയുന്നതായി റിപ്പോര്‍ട്ട്

Anil Kumble to be sacked as Punjab Kings coach ahead of IPL 2023  Anil Kumble  Punjab Kings  IPL 2023  അനില്‍ കുംബ്ലെ  പഞ്ചാബ് കിങ്‌സ്  ഇയാന്‍ മോര്‍ഗന്‍  Eoin Morgan  ഐ‌പി‌എൽ 2023
പഞ്ചാബ് കിങ്‌സ് അനില്‍ കുംബ്ലയെ പുറത്താക്കുന്നു; പകരം മോര്‍ഗന്‍ ?
author img

By

Published : Aug 19, 2022, 5:54 PM IST

ന്യൂഡല്‍ഹി : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ അടുത്ത സീസണിന് (ഐ‌പി‌എൽ 2023) മുമ്പ് പഞ്ചാബ് കിങ്‌സ് പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ പുറത്താക്കിയേക്കുമെന്ന് റിപ്പോർട്ട്. 2020 സീസണിന്‍റെ തുടക്കത്തില്‍ ചുമതലയേറ്റ കുംബ്ലെയ്‌ക്ക് ടീമിനെ മികവിലേക്ക് നയിക്കാനായിട്ടില്ലെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍.

കഴിഞ്ഞ ലേലത്തിൽ മികച്ച താരങ്ങളെ സ്ക്വാഡിലെത്തിച്ചിട്ടും ടീം തെരഞ്ഞെടുപ്പിലെ പാളിച്ചയാണ് തിരിച്ചടിയായതെന്നാണ് മാനേജ്‌മെന്‍റിന്‍റെ പക്ഷം. ഇതോടെയാണ് കുംബ്ലെയുടെ കരാര്‍ നീട്ടേണ്ടെന്ന് ഉടമകൾ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സെപ്‌റ്റംബറിലാണ് പഞ്ചാബുമായുള്ള കുംബ്ലെയുടെ കരാര്‍ അവസാനിക്കുന്നത്.

ഇതിനകം തന്നെ ഫ്രാഞ്ചൈസി പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ടിന് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ ഇയാന്‍ മോര്‍ഗന്‍, പരിശീലകന്‍ ട്രെവർ ബെയ്‌ലിസ് എന്നിവര്‍ക്ക് പുറമേ ഒരു മുന്‍ ഇന്ത്യന്‍ കോച്ചിനെയും ഫ്രാഞ്ചൈസി സമീപിച്ചതായും ഇവര്‍ വ്യക്തമാക്കി.

കുംബ്ലെയ്‌ക്ക് കീഴില്‍ 42 മത്സരങ്ങള്‍ കളിച്ച പഞ്ചാബിന് 19 കളികളിൽ മാത്രമാണ് ജയിക്കാനായത്. താരത്തിന് കീഴിലിറങ്ങിയ മൂന്ന് സീസണിലും ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ്‌ ചെയ്‌തത്. 2008ല്‍ തുടക്കം തൊട്ട് ഐപിഎല്ലിന്‍റെ ഭാഗമാണെങ്കിലും കിരീടമുയര്‍ത്താന്‍ പഞ്ചാബിന് കഴിഞ്ഞിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.