ETV Bharat / sports

'നിന്നെ ഞാന്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കും, ഇതെന്‍റെ ഹൃദയം തകര്‍ത്തിരിക്കുന്നു'; സൈമണ്ട്സിന്‍റെ സഹോദരിയുടെ വികാരനിർഭര കുറിപ്പ് - ആൻഡ്രൂ സൈമണ്ട്‌സ്

കാർ അപകടം നടന്ന സ്ഥലത്താണ് സൈമണ്ട്‌സിന്‍റെ സഹോദരി ലൂയ്‌സി വികാരനിർഭരമായ കുറിപ്പു സ്ഥാപിച്ചിരിക്കുന്നത്.

Andrew Symonds Sister Leaves Touching Note At Crash Site  Andrew Symonds  Symonds sister Louise  സൈമണ്ട്സിന്‍റെ സഹോദരിയുടെ വികാരനിർഭര കുറിപ്പ്  ആൻഡ്രൂ സൈമണ്ട്‌സ്  സൈമണ്ട്സിന്‍റെ സഹോദരി ലൂയ്‌സി
'നിന്നെ ഞാന്‍ സ്‌നേഹിച്ചുകൊണ്ടേയിരിക്കും, ഇതെന്‍റെ ഹൃദയം തകര്‍ത്തിരിക്കുന്നു'; സൈമണ്ട്സിന്‍റെ സഹോദരിയുടെ വികാരനിർഭര കുറിപ്പ്
author img

By

Published : May 17, 2022, 10:57 AM IST

സിഡ്‌നി: ശനിയാഴ്ച രാത്രി ക്വീന്‍സ്‌ലാന്‍ഡിലുണ്ടായ കാര്‍ അപകടത്തിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് ലോകത്തോട് വിടപറഞ്ഞത്. ആലിസ് റിവർ ബ്രിഡ്‌ജിന് സമീപം ഹെർവി റേഞ്ച് റോഡായിരുന്നു താരത്തിന്‍റെ കാര്‍ അപകടത്തില്‍ പെട്ടത്. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എമര്‍ജന്‍സി സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും സൈമണ്ട്‌സ് സംഭവ സ്ഥത്തുവച്ചു തന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്.

ഇപ്പോഴിതാ കാർ അപകടം നടന്ന സ്ഥലത്ത് വികാരനിർഭരമായ കുറിപ്പു സ്ഥാപിച്ചിരിക്കുകയാണ് താരത്തിന്‍റെ സഹോദരി ലൂയ്‌സി. സൈമണ്ട്സിന്‍റെ മരണം തന്‍റെ ഹൃദയം തകർത്തെന്നും ഒരുമിച്ച് ചിലവഴിക്കാനൊ, ഒരു ഫോൺ കോളിനായോ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയും അവർ കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്.

  • Floral tributes lay at the crash site where Andrew “Roy” Symonds lost his life on Saturday night, outside of Townsville.
    The letter, penned by his sister, reads “I will always love you my brother” @TheTodayShow pic.twitter.com/Wt3EZGc6Ty

    — Mia Glover (@miaglover_9) May 15, 2022 " class="align-text-top noRightClick twitterSection" data=" ">

‘ഇത്ര വേഗം ദൂരേയ്‌ക്ക് പോയോ, അന്ത്യവിശ്രമം കൊള്ളൂ ആൻഡ്രൂ, നമുക്ക് ഒരു ദിവസം കൂടി ലഭിച്ചെങ്കിൽ, അല്ലെങ്കിൽ ഒരു ഫോൺ കോളിനെങ്കിലും സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ ആശിച്ച് പോകുന്നു. എന്‍റെ ഹൃദയം തകർന്നിരിക്കുകയാണ്. പ്രിയ സഹോദരാ... നിന്നെ ഞാന്‍ എപ്പോഴും സ്‌നേഹിക്കും’ വികാരനിർഭരമായ കുറിപ്പില്‍ ലൂയ്‌സി എഴുതി. ചാനൽ 9 റിപ്പോർട്ടർ മിയ ഗ്ലോവർ കുറിപ്പിന്‍റെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടറാണ്. 1999നും 2007 നും ഇടയിൽ ലോകത്ത് അപ്രമാദിത്യം സ്ഥാപിച്ച ഓസ്‌ട്രേലിയയുടെ വൈറ്റ്-ബോൾ ടീമില്‍ സുപ്രധാന താരമായിരുന്നു. 2003, 2007 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയക്കായി 1998ലാണ് അദ്ദേഹം ഏകദിന അരങ്ങേറ്റം കുറിച്ചത്. 198 ഏകദിന മത്സങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളും 30 അര്‍ധ സെഞ്ചുറികളുമുള്‍പ്പടെ 5,088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്‌സ് നേടിയിട്ടുണ്ട്.

also read: ആരാധകർ ഒരിക്കലും മറക്കാത്ത ആൻഡ്രൂ സൈമണ്ട്‌സ് ഉൾപ്പെട്ട അഞ്ച് വിവാദങ്ങൾ

തുടര്‍ന്ന് 2004ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം 26 ടെസ്റ്റുകളില്‍ നിന്നും രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 1462 റണ്‍സും 24 വിക്കറ്റുകളും സ്വന്തമാക്കി. 14 ടി20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയക്കായി പാഡണിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.