ETV Bharat / sports

'കഠിനാധ്വാനവും ത്യാഗവും കൊണ്ട് സ്വപ്നങ്ങൾ യാഥാർഥ്യമാകും'; കോടികളുടെ പുത്തന്‍ കാര്‍ സ്വന്തമാക്കി റസ്സല്‍ - മെഴ്‌സിഡസ് ബെന്‍സ് എഎംജി

മെഴ്‌സിഡസിന്‍റെ ആഡംബര കാറായ ബെന്‍സ് എഎംജിയാണ് താരം വാങ്ങിയത്

Andre Russell bought a brand new Mercedes Benz AMG car  Andre Russell  Andre Russell new car  ഐപിഎല്‍ 2022  IPL 2022  ആന്ദ്രെ റസ്സല്‍  ആന്ദ്രെ റസ്സല്‍  മെഴ്‌സിഡസ് ബെന്‍സ് എഎംജി  Mercedes Benz AMG
'കഠിനാധ്വാനവും ത്യാഗവും കൊണ്ട് സ്വപ്നങ്ങൾ യാഥാർഥ്യമാകും'; കോടികളുടെ പുത്തന്‍ കാര്‍ സ്വന്തമാക്കി റസ്സല്‍
author img

By

Published : Jun 12, 2022, 1:05 PM IST

ബാര്‍ബഡോസ് : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വിശ്വസ്‌തനാണ് വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സല്‍. മുന്‍ സീസണുകളില്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരത്തിനുള്ളത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു റസ്സല്‍.

12 കോടി രൂപയായിരുന്നു കൊല്‍ക്കത്ത റസ്സലിനായി മുടക്കിയത്. ഇപ്പോഴിതാ ഐപിഎല്‍ സീസണിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മെഴ്‌സിഡസിന്‍റെ ആഡംബര കാറായ ബെന്‍സ് എഎംജിയാണ് താരം വാങ്ങിയത്.

തന്‍റെ പുതിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ റസ്സല്‍ പങ്കുവച്ചിട്ടുണ്ട്. വലിയ സ്വപ്നങ്ങള്‍ കാണുന്നവനാണ് താനെന്നും, കഠിനാധ്വാനവും ത്യാഗവുമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ യാഥാർഥ്യമാകുമെന്നും താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

മെഴ്‌സിഡസിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡല്‍ സ്പോര്‍ട്‌സ് കാറാണ് ബെന്‍സ് എഎംജി. 2.16 കോടി മുതല്‍ 2.71 കോടി രൂപയാണ് വില. 3982 സിസി എഞ്ചിന്‍ കപ്പാസിറ്റിയുള്ള കാറിന് 318 കിലോ മീറ്ററാണ് പരമാവധി വേഗം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.