ETV Bharat / sports

അമ്പാട്ടി റായിഡുവിന് രാഷ്‌ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ് ; വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്നു - അമ്പാട്ടി റായിഡു

Ambati Rayudu joins YSRCP : ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായിഡുവിന് ഔദ്യോഗിക രാഷ്‌ട്രീയ പ്രവേശനം. ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്ന് 38-കാരന്‍.

Ambati Rayudu joins YSRCP  Ambati Rayudu politics  അമ്പാട്ടി റായിഡു  വൈഎസ്ആർ കോൺഗ്രസ്
Ambati Rayudu joins YSRCP
author img

By ETV Bharat Kerala Team

Published : Dec 29, 2023, 12:47 PM IST

വിജയവാഡ : രാഷ്‌ട്രീയത്തില്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ട് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായിഡു (Ambati Rayudu). ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിൽ ചേര്‍ന്നിരിക്കുകയാണ് താരം. (Former Indian cricketer Ambati Rayudu joins YSRCP). മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ (Andhra Chief Minister YS Jagan Mohan Reddy) സാന്നിധ്യത്തിലാണ് 38-കാരനായ അമ്പാട്ടി റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.

ഉപമുഖ്യമന്ത്രി നാരായണസ്വാമിയും രാജംപേട്ട് എംപി മിഥുൻ റെഡ്ഡിയും റായിഡുവിന് ഒപ്പമുണ്ടായിരുന്നു. താരത്തിന്‍റെ വരവിലൂടെ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വൈഎസ്ആർ കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023-ന് ശേഷം അമ്പാട്ടി റായിഡു സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

ഇതിന് പിന്നാലെ തന്നെ, താന്‍ രാഷ്‌ട്രീയത്തിലേക്ക് എന്ന സൂചനയും താരം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായി ഒന്നിലേറെ തവണ അമ്പാട്ടി റായിഡു കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഗുണ്ടൂർ സ്വദേശിയായ അമ്പാട്ടി റായിഡു അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വൈഎസ്ആർ ടിക്കറ്റില്‍ മത്സരിക്കുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ ശക്തമാണ്.

മച്ചിലിപട്ടണമാവും താരത്തിന് ഏറ്റവും യോജിച്ചതെന്ന് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ ചര്‍ച്ചയുണ്ട്. അതേസമയം ഇന്ത്യയ്‌ക്കായി ആറ് ടി20 മത്സരങ്ങളും 55 ഏകദിനങ്ങളും കളിച്ച താരമാണ് അമ്പാട്ടി റായിഡു. ഏകദിനത്തില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സാണ് 38-കാരന്‍ അടിച്ചിട്ടുള്ളത്.

ALSO READ: സെഞ്ചൂറിയനിലെ ബൗളിങ് പിഴവുകള്‍, ടീം ഇന്ത്യ ഷമിയെ 'മിസ്' ചെയ്യുന്നുവെന്ന് ദിനേശ് കാര്‍ത്തിക്

മൂന്ന് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താനും കഴിഞ്ഞു. എന്നാല്‍ ടി20യില്‍ കാര്യമായ മികവ് പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ആറ് മത്സരങ്ങളില്‍ നിന്നും 42 റണ്‍സ് മാത്രമാണ് സമ്പാദ്യം. 2019-ലാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.

ALSO READ: ആ 'പിഴവ്' ഇന്ത്യയ്‌ക്ക് തിരിച്ചടിയായി, രോഹിത്തിന്‍റെ തന്ത്രങ്ങളെ വിമര്‍ശിച്ച് രവി ശാസ്‌ത്രി

ആ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിര ബാറ്ററായി ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന അമ്പാട്ടി റായിഡുവിനെ സെലക്‌ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെ സെലക്‌ടര്‍മാര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് എത്തിയ താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: 146 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം ; വമ്പന്‍ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയ റായിഡു ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ചു. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ 38-കാരന് കഴിഞ്ഞിട്ടുണ്ട്. 204 മത്സരങ്ങളില്‍ നിന്നും 4332 റൺസാണ് താരം നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 22 അർധ സെഞ്ചുറിയും റായിഡുവിന്‍റെ അക്കൗണ്ടിലുണ്ട്(Ambati Rayudu IPL stats).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.