ഹൈദരാബാദ് : ലോകം ഇന്ത്യയിലേക്ക് ചുരുങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ (ICC Mens Cricket World Cup 2023) കിരീടം ചൂടാന്‍ ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. യഥാര്‍ഥ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് (Warm Up Matches) മഴ ഭീഷണിയും ആശങ്കയും സൃഷ്‌ടിക്കുന്നുണ്ടെങ്കിലും, മത്സരച്ചൂടിനെ പിടിച്ചുകെട്ടാന്‍ ഇവയ്‌ക്ക് കഴിയില്ലെന്ന് തീര്‍ച്ചയാണ് (All About Cricket World Cup 2023).
മത്സരങ്ങള്‍ ഇങ്ങനെ : ലോകകപ്പ് മത്സരങ്ങള്‍ (Cricket World Cup Matches) റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് നടക്കുക. അതായത് ലോകകിരീടത്തില്‍ മുത്തമിടാന്‍ രണ്ടുംകല്‍പ്പിച്ചെത്തുന്ന 10 ടീമുകളും പരസ്‌പരം ഒരോ തവണയെങ്കിലും ഏറ്റുമുട്ടും. ഇവരില്‍ മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് വണ്ടികയറും. വീറും വാശിയും വാനോളമുയര്‍ന്നേക്കാവുന്ന സെമി പോരാട്ടത്തിനൊടുവില്‍ വമ്പന്‍മാരായ രണ്ടുപേര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കും. തുടര്‍ന്ന് നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കലാശപ്പോരില്‍ ഏറ്റുമുട്ടും.
-
Who will take home the top #CWC23 prize? 💰
— ICC (@ICC) September 25, 2023 " class="align-text-top noRightClick twitterSection" data="
More: https://t.co/Ubo4iRkbsI pic.twitter.com/RGFQGyUcdq
">Who will take home the top #CWC23 prize? 💰
— ICC (@ICC) September 25, 2023
More: https://t.co/Ubo4iRkbsI pic.twitter.com/RGFQGyUcdqWho will take home the top #CWC23 prize? 💰
— ICC (@ICC) September 25, 2023
More: https://t.co/Ubo4iRkbsI pic.twitter.com/RGFQGyUcdq
കപ്പിലേക്കുള്ള വഴി : ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഏഴ് വിജയം സ്വന്തമാക്കുന്ന ടീമുകള്‍ക്ക് ആശങ്കകളോ കാല്‍ക്കുലേറ്ററോ ഇല്ലാതെ സെമി ഫൈനലിലേക്ക് കടക്കാനാവും. എന്നാല്‍ ആറ് വിജയങ്ങള്‍ മാത്രമായാല്‍ ടീമുകളുടെ സെമി പ്രവേശനം ടെന്‍ഷനടിപ്പിക്കും. ഇവയില്‍ തന്നെ മഴ കളിച്ചേക്കാവുന്നതും ഉപേക്ഷിക്കാനിടയുള്ളതുമായ മത്സരങ്ങള്‍ കൂടിയാവുമ്പോള്‍ ടീമുകള്‍ ഏറെ വിയര്‍ക്കും.
മാത്രമല്ല ഇനി ഒരേ പോയിന്‍റുകളുമായി മത്സരങ്ങള്‍ അവസാനിപ്പിക്കുന്ന ടീമുകള്‍ക്ക് മത്സര വിജയങ്ങള്‍ ടൈ ബ്രേക്കറുകളായി മാറും. എന്നിട്ടും സമനില പാലിച്ചാല്‍ നെറ്റ് റണ്‍ റേറ്റ് ടീമുകളുടെ ജാതകമെഴുതും. അതായത് 2019 ലെ മുന്‍ ലോകകപ്പില്‍ ന്യൂസിലാന്‍ഡും പാകിസ്‌താനും അഞ്ച് വിജയങ്ങളും 11 പോയിന്‍റുകളുമായി ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡ് പാകിസ്‌താനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു.
-
The hosts have won the last three men's @CricketWorldCup 🏆
— ICC Cricket World Cup (@cricketworldcup) September 29, 2023 " class="align-text-top noRightClick twitterSection" data="
Who will win #CWC23?
Here's all you need to know ahead of the event: https://t.co/cctAe0Umk2 pic.twitter.com/lywekJPQ6Q
">The hosts have won the last three men's @CricketWorldCup 🏆
— ICC Cricket World Cup (@cricketworldcup) September 29, 2023
Who will win #CWC23?
Here's all you need to know ahead of the event: https://t.co/cctAe0Umk2 pic.twitter.com/lywekJPQ6QThe hosts have won the last three men's @CricketWorldCup 🏆
— ICC Cricket World Cup (@cricketworldcup) September 29, 2023
Who will win #CWC23?
Here's all you need to know ahead of the event: https://t.co/cctAe0Umk2 pic.twitter.com/lywekJPQ6Q
ടീം എന്‍ട്രികള്‍ ഇങ്ങനെ : ടൂര്‍ണമെന്‍റിന്‍റെ ആതിഥേയരായാണ് ഇന്ത്യ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലേക്ക് യോഗ്യത നേടുന്നത്. തുടര്‍ന്നുള്ള ഏഴ് ടീമുകളായ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, പാകിസ്‌താന്‍, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്‌ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവര്‍, മൂന്ന് വര്‍ഷത്തിനിടെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ എട്ട് പരമ്പരകളിലൂടെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗിലെ നില മെച്ചപ്പെടുത്തിയാണ് കയറിവരുന്നത്. ഈ പട്ടികയില്‍ തന്നെ താഴെയുള്ള അഞ്ച് ടീമുകളില്‍ ശ്രീലങ്ക, നെതര്‍ലാന്‍ഡ് എന്നിവരാവട്ടെ ക്വാളിഫയര്‍ പ്ലേ ഓഫ് ടൂര്‍ണമെന്‍റുകള്‍ കളിച്ചാണ് ലോകവേദിയില്‍ മത്സരിക്കാനെത്തുന്നത്.
-
Updated fixtures have been revealed for CWC23 👀
— ICC Cricket World Cup (@cricketworldcup) August 9, 2023 " class="align-text-top noRightClick twitterSection" data="
Details 👉 https://t.co/R1r9DaCQWC pic.twitter.com/Oj3bECcNhI
">Updated fixtures have been revealed for CWC23 👀
— ICC Cricket World Cup (@cricketworldcup) August 9, 2023
Details 👉 https://t.co/R1r9DaCQWC pic.twitter.com/Oj3bECcNhIUpdated fixtures have been revealed for CWC23 👀
— ICC Cricket World Cup (@cricketworldcup) August 9, 2023
Details 👉 https://t.co/R1r9DaCQWC pic.twitter.com/Oj3bECcNhI
വിജയിയെ കാത്തിരിക്കുന്നത് : ലോകകപ്പില്‍ വിജയിക്കുന്ന ടീമിന് വിശ്വജേതാക്കള്‍ എന്ന പദവിക്കും കണ്ണഞ്ചിപ്പിക്കുന്ന ട്രോഫിക്കും പുറമെ, നാല് മില്യണ്‍ യുഎസ് ഡോളറാണ് (ഏതാണ്ട് 33.22 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 16.61 കോടി രൂപ) സമ്മാനമായി ലഭിക്കും. മാത്രമല്ല ടൂര്‍ണമെന്‍റിലെ ഓരോ ഗ്രൂപ്പ് സ്‌റ്റേജ് മത്സരത്തിലെ വിജയങ്ങള്‍ക്കും 40,000 യുഎസ് ഡോളറും (33,23,390 രൂപ), നോക്കൗട്ട് സ്‌റ്റേജിലേക്ക് എത്താതെ മടങ്ങുന്ന ടീമുകള്‍ക്ക് 100,000 യുഎസ് ഡോളറും (83.05 ലക്ഷം രൂപ) സമ്മാനത്തുക ഇനത്തില്‍ ഐസിസി ലഭ്യമാക്കും.