ETV Bharat / sports

ബിസിസിഐ പ്രതിഫല കരാര്‍: രഹാനെയുടെയും പൂജാരയുടെയും ഗ്രേഡ് താഴ്ത്തി - അജിങ്ക്യ രഹാനെ

വാര്‍ഷിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എ ഗ്രേഡ് താരങ്ങളായ ഇരുവരേയും ബി ഗ്രേഡിലേക്കാണ് ബിസിസിഐ താഴ്‌ത്തിയത്.

BCCI Central Contracts  Ajinkya Rahane  Cheteshwar Pujara  ബിസിസിഐ പ്രതിഫല കരാര്‍  ബിസിസിഐ  അജിങ്ക്യ രഹാനെ  ചേതേശ്വര്‍ പൂജാര
ബിസിസിഐ പ്രതിഫല കരാര്‍: രഹാനെയുടെയും പൂജാരയുടെയും ഗ്രേഡ് താഴ്ത്തി
author img

By

Published : Mar 2, 2022, 10:58 PM IST

ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍ പട്ടികയിൽ വെറ്ററൻ ബാറ്റർമാരായ അജിങ്ക്യ രഹാനെയുടെയും ചേതേശ്വര്‍ പൂജാരയുടെയും ഗ്രേഡ് താഴ്ത്തി. വാര്‍ഷിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ എ ഗ്രേഡ് താരങ്ങളായ ഇരുവരേയും ബി ഗ്രേഡിലേക്കാണ് ബിസിസിഐ താഴ്‌ത്തിയത്.

വെറ്ററന്‍ താരം വ്യദ്ധിമാന്‍ സാഹയുടേയും ഗ്രേഡ് താഴ്‌ന്നിട്ടുണ്ട്. ബിയില്‍ നിന്നും സിയിലേക്കാണ് താരത്തിന്‍റെ കരാര്‍ താഴ്‌ന്നത്. നാല് കാറ്റഗറിയിലാണ് ബിസിസിഐ താരങ്ങളുമായി കരാറിലേര്‍പ്പെടുന്നത്. എപ്ലസ് (7 കോടി വാർഷിക പ്രതിഫലം) എ (5 കോടി), ബി (3 കോടി) , സി (1 കോടി) എന്നിങ്ങനെയാണ് കരാറുകള്‍.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ടീമില്‍ നിന്നും മൂന്ന് പേരെയും ബിസിസിഐ ഒഴിവാക്കിയിരുന്നു. ഫോമിലല്ലാത്ത രഹാനെയോടും പൂജാരയോടും ബിസിസിഐ ഫോം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി രഞ്ജി ട്രോഫിക്കിറങ്ങിയ താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.