ETV Bharat / sports

ധോണിയെ ഉപദേശകനാക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല ; വിമർശനവുമായി അജയ്‌ ജഡേജ - ഗൗതം ഗംഭീർ

ഒറ്റ രാത്രികൊണ്ട് ടീമിന് ഒരു ഉപദേഷ്‌ടാവ് വേണമെന്ന തോന്നൽ ഏങ്ങനെ ഉണ്ടായെന്ന് അജയ് ജഡേജ

ധോണി  അജയ്‌ ജഡേജ  Ajay Jadeja  MS Dhoni  ടി20 ലോകകപ്പ്  മഹേന്ദ്ര സിങ് ധോണി  ബിസിസിഐ  വിരാട് കോലി  ഗൗതം ഗംഭീർ  വിമർശനവുമായി അജയ്‌ ജഡേജ
ധോണിയെ ഉപദേശകനാക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല ; വിമർശനവുമായി അജയ്‌ ജഡേജ
author img

By

Published : Sep 12, 2021, 5:55 PM IST

ന്യൂഡൽഹി : ടി20 ലോകകപ്പ് ടീമിന്‍റെ ഉപദേശകനായി മഹേന്ദ്ര സിങ് ധോണിയെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരം അജയ്‌ ജഡേജ. ധോണിയെ ഉപദേശകനാക്കിയ നീക്കത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്നും, പെട്ടെന്നൊരു രാത്രിയിൽ ഉപദേഷ്‌ടാവ് വേണമെന്ന് ബിസിസിഐക്ക് തോന്നിയത് എന്തുകൊണ്ടാണെന്നും അജയ്‌ ജഡേജ ചോദിച്ചു.

ധോണിയെ ഉപദേഷ്‌ടാവായി നിയമിക്കാനുള്ള നീക്കത്തിന് പിന്നിലെന്താണെന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഞാൻ ആലോചിക്കുകയാണ്. ധോണിയെക്കുറിച്ചോ, അദ്ദേഹത്തിന്‍റെ സാന്നിധ്യം കൊണ്ട് ടീമിന് എത്രമാത്രം ഉപകാരം ഉണ്ടാകും എന്നതിനെക്കുറിച്ചോ ഞാൻ പറയുന്നില്ല.

നായക സ്ഥാനം ഒഴിയുന്നതിനുമുൻപ് വിരാട് കോലിയെ ധോണി പാകപ്പെടുത്തി എടുത്തിട്ടുണ്ട്. നായകനായ ശേഷം കോലി ടീമിനെ വേറൊരു തലത്തിലെത്തിച്ചു. ടീമിനെ ഒന്നാം റാങ്കിലെത്തിച്ച പരിശീലകനാണ് രവി ശാസ്‌ത്രി. അതിനാല്‍ ഒരു ഉപദേഷ്‌ടാവ് വേണമെന്ന് ഒരു രാത്രികൊണ്ട് എങ്ങനെ ബിസിസിഐക്ക് തോന്നി. ഇക്കാര്യമാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്, അജയ് ജഡേജ പറഞ്ഞു.

നേരത്തെ ഗൗതം ഗംഭീറും ധോണിയുടെ നിയമനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ടി20 ക്രിക്കറ്റിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുകയാണെന്നും അതുകൊണ്ടുതന്നെ ധോണിയുടെ നിയമനം കൊണ്ട് കാര്യമായി ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു ഗംഭീറിന്‍റെ വിമർശനം.

ALSO READ: അശ്വിൻ തിരിച്ചുവരുന്നു, ധോണി ഉപദേശിക്കും, സഞ്ജു പുറത്ത്: ഇന്ത്യ ലോകകപ്പിന് പോകുമ്പോൾ

അതേസമയം ഇന്ത്യയ്ക്ക് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിത്തന്ന മുൻ നായകൻ ധോണിയുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. ധോണി നായകസ്ഥാനത്ത് നിന്ന് ഒഴിഞ്ഞ ശേഷം ഒരു തവണ പോലും ഐസിസി കിരീടം നേടാൻ ഇന്ത്യക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ ധോണി ഉപദേഷ്ടാവായി കൂടെ ഉണ്ടെങ്കില്‍ ടീമിനത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്‍റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.