ETV Bharat / sports

ആരും തൊടാതെ പിച്ചില്‍ ഉറച്ചുനിന്ന് ബാറ്റ് ; റൂട്ടിന്‍റെ 'മാന്ത്രിക പ്രകടന'ത്തില്‍ അമ്പരന്ന് ആരാധകര്‍ - വീഡിയോ

കെയ്‌ല്‍ ജാമിസണ്‍ പന്തെറിയാനായി റണ്ണപ്പെടുത്ത് ക്രീസിലെത്തുന്നതിന് തൊട്ടുമുമ്പ് കുത്തി നിര്‍ത്തിയ ബാറ്റില്‍ പിടിച്ച് ഓടാന്‍ തുടങ്ങുന്ന റൂട്ടിന്‍റെ ദൃശ്യം വൈറലാണ്

Joe Root  england vs new zealand  ജോ റൂട്ട്  ന്യൂസിലന്‍ഡ് vs ഇംഗ്ലണ്ട്  ലോര്‍ഡ്‌സ് ടെസ്റ്റ്  Lord s Test
ആരും തൊടാതെ പിച്ചില്‍ ഉറച്ച് നിന്ന് ബാറ്റ്; റൂട്ടിന്‍റെ മാന്ത്രിക പ്രകടനത്തില്‍ അമ്പരന്ന് ആരാധകര്‍-വീഡിയോ
author img

By

Published : Jun 6, 2022, 8:46 PM IST

ലോര്‍ഡ്‌സ് : ന്യൂസിലാന്‍ഡിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ വിജയത്തില്‍ നിര്‍ണായകമായ ഇന്നിങ്‌സായിരുന്നു ജോ റൂട്ടിന്‍റേത്. മത്സരത്തില്‍ സെഞ്ച്വറി നേടി പുറത്താവാതെ നിന്ന താരം ടെസ്റ്റില്‍ 10,000 റണ്‍സും തികച്ചിരുന്നു. ഇപ്പോഴിതാ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ബാറ്റുകൊണ്ട് റൂട്ട് നടത്തിയ മറ്റൊരു പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

പിടിക്കാതെ ബാറ്റ് പിച്ചില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തിയാണ് റൂട്ട് ആരാധകരെ വിസ്‌മയിപ്പിച്ചത്. കെയ്‌ല്‍ ജാമിസണ്‍ പന്തെറിയാനായി റണ്ണപ്പെടുത്ത് ക്രീസിലെത്തുന്നതിന് തൊട്ടുമുമ്പ് കുത്തി നിര്‍ത്തിയ ബാറ്റില്‍ പിടിച്ച് ഓടാന്‍ തുടങ്ങുന്ന റൂട്ടിന്‍റെ ദൃശ്യം വൈറലാണ്.

ഏങ്ങനെയാണ് ഇത് സാധിക്കുന്നതെന്നും റൂട്ട് ശരിക്കും മാന്ത്രികനാണോയെന്നുമാണ് ചില അരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ റൂട്ടിന്‍റെ ബാറ്റിന്‍റെ പരന്ന എഡ്‌ജിനാലാണ് ഈ മാന്ത്രികതയെന്ന് ചിലര്‍ മറുപടിയായി കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.