പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) സ്വപ്‌നക്കുതിപ്പ് തുടരുകയാണ് അഫ്‌ഗാനിസ്ഥാന്‍ (Afghanistan). ഇംഗ്ലണ്ട് (England), പാകിസ്ഥാന്‍ (Pakistan), ശ്രീലങ്ക (Sri Lanka) എന്നീ മുന്‍ ലോക ചാമ്പ്യന്മാര്‍ക്കെതിരെയാണ് അഫ്‌ഗാന്‍ ഈ ലോകകപ്പില്‍ ജയം നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ ജയത്തോടെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി രണ്ട് തുടര്‍ജയങ്ങള്‍ സ്വന്തമാക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
-
In today's match, Afghanistan had to chase 241 runs in 50 overs. But their batsmen were told to chase only 50 runs in every 10 overs
— Azhar Jafri (@zhr_jafri) October 30, 2023 " class="align-text-top noRightClick twitterSection" data="
They did just that. Afghanistan was
50-1 in 10 overs
87-2 in 20 overs
139-3 in 30 overs
201-3 in 40 overs
242 in 45 overs
Handing over this… pic.twitter.com/KFK13XxmCi
">In today's match, Afghanistan had to chase 241 runs in 50 overs. But their batsmen were told to chase only 50 runs in every 10 overs
— Azhar Jafri (@zhr_jafri) October 30, 2023
They did just that. Afghanistan was
50-1 in 10 overs
87-2 in 20 overs
139-3 in 30 overs
201-3 in 40 overs
242 in 45 overs
Handing over this… pic.twitter.com/KFK13XxmCiIn today's match, Afghanistan had to chase 241 runs in 50 overs. But their batsmen were told to chase only 50 runs in every 10 overs
— Azhar Jafri (@zhr_jafri) October 30, 2023
They did just that. Afghanistan was
50-1 in 10 overs
87-2 in 20 overs
139-3 in 30 overs
201-3 in 40 overs
242 in 45 overs
Handing over this… pic.twitter.com/KFK13XxmCi
പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരയ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് അഫ്‌ഗാനിസ്ഥാന്‍ തകര്‍ത്തത് (Afghanistan vs Sri Lanka Match Result). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്കയെ 241 റണ്‍സില്‍ എറിഞ്ഞിട്ട അഫ്‌ഗാനിസ്ഥാന്‍ 45.2 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
-
This picture shows everything about the planning of Afghanistan, they learned the lesson after the Asia Cup when they messed up the chase & calculation during the Sri Lanka match but in this World Cup they chase down 283 vs PAK & 242 vs SL.
— Johns. (@CricCrazyJohns) October 30, 2023 " class="align-text-top noRightClick twitterSection" data="
- Afghanistan cricket is rising...!!! pic.twitter.com/woKCRjDEO1
">This picture shows everything about the planning of Afghanistan, they learned the lesson after the Asia Cup when they messed up the chase & calculation during the Sri Lanka match but in this World Cup they chase down 283 vs PAK & 242 vs SL.
— Johns. (@CricCrazyJohns) October 30, 2023
- Afghanistan cricket is rising...!!! pic.twitter.com/woKCRjDEO1This picture shows everything about the planning of Afghanistan, they learned the lesson after the Asia Cup when they messed up the chase & calculation during the Sri Lanka match but in this World Cup they chase down 283 vs PAK & 242 vs SL.
— Johns. (@CricCrazyJohns) October 30, 2023
- Afghanistan cricket is rising...!!! pic.twitter.com/woKCRjDEO1
അതേസമയം, വ്യക്തമായ പ്ലാനിങ്ങോടെയാണ് മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ ബാറ്റിങ്. ഇത് വ്യക്തമാക്കുന്ന അവരുടെ ഡ്രസിങ് റൂമില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് (Afghanistan Chasing Strategy Against Sri Lanka).
ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ അഫ്‌ഗാനിസ്ഥാന്‍റെ കണക്ക് കൂട്ടലുകളില്‍ ആദ്യ പത്തോവറില്‍ ടീം 50 റണ്‍സും 20 ഓവറില്‍ 100 റണ്‍സും സ്കോര്‍ ചെയ്യണമെന്നായിരുന്നു ഉണ്ടായിരുന്നത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന വൈറ്റ് ബോര്‍ഡില്‍ 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്കോര്‍ 150ലേക്ക് എത്തണമെന്നും 48-ാം ഓവറില്‍ ജയം നേടണമെന്നുള്ളതുമായിരുന്നു അവരുടെ പ്ലാന്‍.
ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ ഈ പ്ലാന്‍ അനുസരിച്ച് ബാറ്റ് ചെയ്യാനും അവര്‍ക്കായി. ആദ്യ പത്തോവറില്‍ കൃത്യം 50 റണ്‍സ് അഫ്‌ഗാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് എത്തി. എന്നാല്‍, പിന്നീട് സ്കോറിങ് വേഗം കുറഞ്ഞതോടെ 20, 30 ഓവറുകളില്‍ പദ്ധതിയ്‌ക്കനുസരിച്ച് സ്കോര്‍ കണ്ടെത്താന്‍ അവര്‍ക്കായിരുന്നില്ല.
എന്നാല്‍, ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് പിന്നീട് അഫ്‌ഗാന്‍ താരങ്ങള്‍ ബാറ്റ് ചെയ്‌തത്. 40-ാം ഓവറില്‍ ടോട്ടല്‍ 200 കടത്തിയ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും (58) അസ്‌മത്തുള്ള ഒമര്‍സായിയും (73) ചേര്‍ന്ന് 46-ാം ഓവറില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം റഹ്മത്ത് ഷായുടെ അര്‍ധസെഞ്ച്വറിയുമാണ് അഫ്‌ഗാന് മത്സരത്തില്‍ അനായാസ ജയമൊരുക്കിയത്.
ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താനും അഫ്‌ഗാനിസ്ഥാന് സാധിച്ചു (Cricket World Cup 2023 Points Table). നിലവില്‍ ആറ് പോയിന്‍റാണ് അവര്‍ക്കുള്ളത്.