ETV Bharat / sports

ആദിത്യ അശോക്...രചിനൊപ്പം കിവീസ് കുപ്പായത്തില്‍ തിളങ്ങാന്‍ മറ്റൊരു ഇന്ത്യന്‍ വംശജന്‍ - ന്യൂസിലന്‍ഡ് vs ബംഗ്ലാദേശ്

Adithya Ashok: 2002 സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ആദിത്യ അശോക് ജനിച്ചത്. 2006-ൽ ആദിത്യയ്ക്ക് 4 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ കുടുംബം ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലേക്ക് താമസം മാറുന്നത്.

Adithya Ashok  Who is Adithya Ashok  Adithya Ashok Indian Origin New Zealand Spinner  Indian Origin New Zealand players  Rachin Ravindra  New Zealand vs Bangladesh highlights  ആദിത്യ അശോക്  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം  ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ഇന്ത്യന്‍ വംശജര്‍  ന്യൂസിലന്‍ഡ് vs ബംഗ്ലാദേശ്  രചിന്‍ രവീന്ദ്ര
Adithya Ashok Indian Origin New Zealand Spinner
author img

By ETV Bharat Kerala Team

Published : Dec 20, 2023, 7:29 PM IST

വെല്ലിങ്‌ടണ്‍: ഇന്ന് നെല്‍സണില്‍ നടന്ന ന്യൂസിലൻഡ്-ബംഗ്ലാദേശ് ഏകദിന മത്സരത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മത്സരം ന്യൂസിലൻഡ് ജയിച്ചു എന്നതല്ല, മറ്റൊരു ഇന്ത്യൻ വംശജൻ കൂടി കിവീസ് ദേശീയ ക്രിക്കറ്റ് ടീമിന് വേണ്ടി ജഴ്‌സിയണിഞ്ഞു എന്നതാണ്. പേര് ആദിത്യ അശോക്.

അടുത്തിടെ ഇന്ത്യയിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡ് ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ രചിൻ രവീന്ദ്രയെ (Rachin Ravindra) ഓർമയില്ലേ... സച്ചിന്‍റെയും രാഹുല്‍ ദ്രാവിഡിന്‍റെയും പേരുകളിലെ ചേർച്ചയും അതിനൊപ്പം മികച്ച ബാറ്റിങ് പ്രകടനവും കൂടിയായപ്പോൾ രചിൻ രവീന്ദ്ര ശരിക്കും ഇന്ത്യൻ ആരാധകർക്കും ഇഷ്‌ടതാരമായിരുന്നു. അദ്ദേഹത്തിന്‍റെ ഇന്ത്യൻ വേരുകളും കുടുംബ പശ്‌ചാത്തലവും ബന്ധുക്കളും എല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

അതേ രചിൻ രവീന്ദ്രയ്ക്ക് ഒപ്പമാണ് ഇന്ന് ആദിത്യയും കിവീസ് ടീമിന് വേണ്ടി ആദ്യ ഏകദിന മത്സരം കളിച്ചതെന്നതും കൗതുകം. ( Indian Origin New Zealand players). 2002 സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ആദിത്യ അശോക് ജനിച്ചത്. (Who is Adithya Ashok). 2006-ൽ ആദിത്യയ്ക്ക് 4 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ കുടുംബം ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിലേക്ക് താമസം മാറുന്നത്.

അഞ്ചാം വയസ്സിൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം തുടങ്ങിയ ആദിത്യ, ന്യൂസിലൻഡ് ആഭ്യന്തര ക്രിക്കറ്റില്‍ ഓക്ക്‌ലൻഡിനായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. 2020-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ന്യൂസിലൻഡ് അണ്ടർ 19 ടീമിന് വേണ്ടി കളത്തിലിറങ്ങിയ ആദിത്യ ദുബായിൽ യുഎഇയ്‌ക്കെതിരെ നടന്ന ടി20 മത്സരത്തിൽ ന്യൂസിലൻഡ് ദേശീയ ടീമിന്‍റെ ഭാഗമായി.

ലെഗ്‌ സ്‌പിന്നർമാർക്ക് ഒട്ടും അനുയോജ്യമല്ലാത്ത കാലാവസ്ഥയില്‍ മികച്ച ലെഗ്‌സ്‌പിന്നറാകാൻ കഴിഞ്ഞതാണ് ആദിത്യയ്ക്ക് ദേശീയ ടീമിലേക്ക് വിളിയെത്താൻ കാരണം. മറ്റൊരു ഇന്ത്യന്‍ വംശജനായ ഇഷ് സോധിക്ക് ശേഷം മികച്ചൊരു ലെഗ്‌ സ്‌പിന്നറെ തേടിയ കിവീസ് ടീമിന് എന്തുകൊണ്ടും അനുയോജ്യനാണ് ആദിത്യ. ഓക്‌ലൻഡിനായി 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ആദിത്യ 36 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 20 മത്സരങ്ങളിൽ നിന്ന് 26 ലിസ്റ്റ്-എ വിക്കറ്റുകളും 20 ടി20 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ALSO READ: 'സ്റ്റാര്‍ക്കിന് 24.75 കോടിയെങ്കില്‍, കോലിയ്‌ക്ക് 42 കോടിയും ബുംറയ്ക്ക് 35 കോടിയും വേണം': ആകാശ് ചോപ്ര

അതേസമയം തന്‍റെ അന്താരാഷ്‌ട്ര അരങ്ങേറ്റത്തില്‍ തന്നെ വിക്കറ്റ് വീഴ്‌ത്താന്‍ ആദിത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ബംഗ്ലാദേശിന്‍റെ മെഹ്‌ദി ഹസനെയാണ് ആദിത്യ തിരിച്ച് കയറ്റിയത്. മത്സരം ന്യൂസിലന്‍ഡ് ഏഴ്‌ വിക്കറ്റുകള്‍ക്ക് വിജയിക്കുകയും ചെയ്‌തു. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 291 റണ്‍സിന് ഔള്‍ ഔട്ടായി. (New Zealand vs Bangladesh highlights)

സൗമ്യ സര്‍ക്കാറിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയണ് സന്ദര്‍ശകരുടെ ഇന്നിങ്‌സിന് നട്ടെല്ലായത്. 151 പന്തില്‍ 22 ബൗണ്ടറികും രണ്ട് സിക്‌സും സഹിതം 169 റണ്‍സായിരുന്നു താരം നേടിയത്. മറുപടിക്ക് ഇറങ്ങിയ കിവീസ് 46.2 ഓവറില്‍ മൂന്നിന് 296 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. വില്‍ യെങ് (94 പന്തില്‍ 89), രചിന്‍ രവീന്ദ്ര (33 പന്തില്‍ 45), ഹെന്‍റി നിക്കോളാസ് (99 പന്തില്‍ 95), ടോം ലാഥം (32 പന്ത് 34*), ടോം ബ്രണ്ടര്‍ (20 പന്തില്‍ 24) എന്നിവര്‍ ടീമിനായി തിളങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.