ETV Bharat / sports

Abdul Razzaq On India vs Pakistan Match 'പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയാല്‍..'; ബാബറിന് നിര്‍ദേശവുമായി അബ്‌ദുള്‍ റസാഖ്

Abdul Razzaq On Pakistan Team പാകിസ്ഥാന്‍ ടീമിന്‍റെ പ്ലേയിങ് ഇലവന്‍ ഏറെ സന്തുലിതമെന്ന് മുന്‍ താരം അബ്‌ദുള്‍ റസാഖ്

Asia Cup 2023  Abdul Razzaq on India vs Pakistan Match  Abdul Razzaq  India vs Pakistan  Babar Azam  Abdul Razzaq on Pakistan team  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് 2023  അബ്‌ദുള്‍ റസാഖ്  ബാബര്‍ അസം  ഇന്ത്യ vs പാകിസ്ഥാന്‍
Abdul Razzaq on India vs Pakistan Match
author img

By ETV Bharat Kerala Team

Published : Sep 1, 2023, 2:46 PM IST

ഇസ്‌ലാമാബാദ്: ഏഷ്യ കപ്പ് (Asia cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഇന്ത്യ - പാകിസ്ഥാന്‍ (IND vs PAK) പോരാട്ടത്തിനായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെ പല്ലേക്കലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിരയും പാകിസ്ഥാന്‍റെ ബോളിങ് നിരയും തമ്മിലായിരിക്കും പ്രധാന പോരാട്ടമെന്നാണ് പൊതുവെ വിലയിരുത്തലുള്ളത്.

മത്സരത്തില്‍ ആരാവും ജയിച്ച് കയറുകയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയ്‌ക്ക് എതിരെ തോല്‍വി വഴങ്ങിയാല്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും (Babar Azam) മാനേജ്‌മെന്‍റും ചെയ്യേണ്ട കാര്യത്തെക്കുറിച്ച് നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍താരം അബ്‌ദുള്‍ റസാഖ് (Abdul Razzaq On India vs Pakistan Match Asia Cup 2023).

ഏഷ്യ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങിയാലും ഈ ടീമിനെ പാകിസ്ഥാന്‍ നിലനിര്‍ത്തണമെന്നാണ് അബ്‌ദുള്‍ റസാഖ് (Abdul Razzaq) പറയുന്നത്. നിലവിലെ പാക് ടീം ഏറെ സന്തുലിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (Abdul Razzaq on India team).

'നോക്കൂ..., നിലവിലെ പാകിസ്ഥാന്‍റെ പ്ലേയിങ് ഇലവന്‍ ഏറെ സന്തുലിതമാണ്. നല്ല ബാറ്റര്‍മാരും മധ്യനിരയിൽ ഓൾറൗണ്ടർമാരുമുണ്ട്. ബോളിങ് യൂണിറ്റിലേക്ക് എത്തുമ്പോള്‍ പേസിലും സ്‌പിൻ ആക്രമണത്തിലും അവര്‍ക്ക് പൂർണ ശക്തിയുണ്ട്. എപ്പോഴും ഇതേ ടീം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.'

'ഇതാണ് മികച്ച കോമ്പിനേഷൻ. ഇനി ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ തോല്‍ക്കുകയാണെങ്കിലും നിലവിലെ ടീമിനെ മാറ്റരുത്. കാരണം ഇതാണ് പാകിസ്ഥാന്‍റെ ഏറ്റവും മികച്ച ടീം' - അബ്‌ദുള്‍ റസാഖ് പറഞ്ഞു.

ഏഷ്യ കപ്പില്‍ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാമത്തേയും ഇന്ത്യ ആദ്യത്തേയും മത്സരത്തിനാണ് ഇറങ്ങുന്നത്. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം തന്നെ വിറ്റ് തീര്‍ന്നിട്ടുണ്ട്. എന്നാല്‍ കാന്‍ഡിയിലെ കാലാവസ്ഥ പ്രവചനം (IND vs PAK Asia Cup 2023 Weather Prediction) ആരാധകര്‍ക്ക് കനത്ത നിരാശ നല്‍കുന്നതാണ്.

കാന്‍ഡിയില്‍ മത്സരം നടക്കുന്ന ശനിയാഴ്‌ച 70 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു കാലാവസ്ഥ നിരീക്ഷണ ഏജന്‍സി പ്രവചിച്ചിരിക്കുന്നത്. ഇതോടെ മത്സരത്തില്‍ മഴകൂടി കളിക്കാന്‍ ഇറങ്ങുമോയെന്നാണ് ആശങ്ക.

ALSO READ: Rinku Singh Smashes Consecutive Sixes വിജയത്തിനായി വേണ്ടത് 6 പന്തില്‍ 17 റണ്‍സ്; മൂന്ന് സിക്‌സറുകള്‍ പറത്തി റിങ്കു സിങ്

ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (Asia Cup 2023 India Squad): രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, തിലക് വർമ്മ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

ഏഷ്യ കപ്പ് പാകിസ്ഥാന്‍ സ്‌ക്വാഡ് (Asia Cup 2023 Pakistan Squad): ബാബർ അസം (ക്യാപ്റ്റൻ), ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അബ്‌ദുല്ല ഷഫീഖ്, ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ഫഖർ സമാൻ, ഇഫ്‌തിഖർ അഹമ്മദ്, തയ്യബ് താഹിർ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.