കൊൽക്കത്ത: ഓസ്‌ട്രേലിയൻ ഏകദിന ടി20 നായകൻ ആരോണ്‍ ഫിഞ്ചിനെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്‌ൽസ് ടീമിൽ നിന്ന് പിൻമാറിയതിനെത്തുടർന്നാണ് ഫിഞ്ചിന് നറുക്കുവീണത്. കഴിഞ്ഞ മാസം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ താരത്തെ ഒരു ടീമും വാങ്ങിയിരുന്നില്ല.
-
🚨 Aaron Finch joins KKR as a replacement for Alex Hales.
— KolkataKnightRiders (@KKRiders) March 11, 2022 " class="align-text-top noRightClick twitterSection" data="
Welcome to the #GalaxyOfKnights, @AaronFinch5! 💜#KKR #KKRHaiTaiyaar #IPL2022 pic.twitter.com/3HnSyKogV2
">🚨 Aaron Finch joins KKR as a replacement for Alex Hales.
— KolkataKnightRiders (@KKRiders) March 11, 2022
Welcome to the #GalaxyOfKnights, @AaronFinch5! 💜#KKR #KKRHaiTaiyaar #IPL2022 pic.twitter.com/3HnSyKogV2🚨 Aaron Finch joins KKR as a replacement for Alex Hales.
— KolkataKnightRiders (@KKRiders) March 11, 2022
Welcome to the #GalaxyOfKnights, @AaronFinch5! 💜#KKR #KKRHaiTaiyaar #IPL2022 pic.twitter.com/3HnSyKogV2
ബയോബബിളിൽ ദീർഘനാൾ തുടരുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അലക്‌സ് ഹെയ്‌ൽസ് ഐപിഎല്ലിൽ നിന്ന് പിൻമാറിയത്. അതേസമയം അടിസ്ഥാനവിലയായ ഒന്നരക്കോടി രൂപയ്‌ക്കാണ് ഫിഞ്ചിനെ കൊൽക്കത്ത തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
ALSO READ: IND VS SL: പരമ്പര തൂത്തുവാരാൻ ഇന്ത്യ; ശ്രീലങ്കക്കെതിരായ പിങ്ക് ബോൾ ടെസ്റ്റ് ഇന്ന്
ഐപിഎല്ലിൽ വിവിധ ടീമുകൾക്കായി 87 മത്സരങ്ങളിൽ നിന്ന് 2005 റണ്‍സാണ് ഫിഞ്ച് നേടിയിട്ടുള്ളത്. ദേശീയ ടീമിൽ മികച്ച പ്രകടനം നടത്തുമ്പോഴും ഐപിഎല്ലിൽ താരത്തിന് അധികം തിളങ്ങാനായിട്ടില്ല. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയയെ കിരീടത്തിലേക്കെത്തിയത് ഫിഞ്ചിന്‍റെ നേതൃത്വത്തിലായിരുന്നു.