ETV Bharat / sports

Aakash Chopra on Shreyas Iyer 'ഓസീസിനെതിരെ ശ്രേയിസിന് അതിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യ പ്രശ്‌നത്തിലാവും'; വമ്പന്‍ മുന്നറിയിപ്പുമായി ആകാശ് ചോപ്ര

Aakash Chopra on Shreyas Iyer form ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പരയില്‍ ശ്രേയസ് അയ്യര്‍ തന്‍റെ ഫോം തെളിയിക്കേണ്ടതുണ്ടെന്ന് മുന്‍ താരം ആകാശ് ചോപ്ര.

Aakash Chopra on Shreyas Iyer  Aakash Chopra  Shreyas Iyer  India vs Australia  ODI World Cup 2023  ആകാശ് ചോപ്ര  ശ്രേയസ് അയ്യര്‍  സൂര്യകുമാര്‍ യാദവ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ഏകദിന ലോകകപ്പ് 2023
Aakash Chopra on Shreyas Iyer
author img

By ETV Bharat Kerala Team

Published : Sep 23, 2023, 4:44 PM IST

മുംബൈ: പരിക്കിന്‍റെ ഇടവേളയ്‌ക്ക് ശേഷം ഏഷ്യ കപ്പിലൂടെയാണ് ശ്രേയസ് അയ്യരെ സെലക്‌ടര്‍മാര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തിച്ചത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ശ്രേയസിന് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. മത്സരത്തിലാവട്ടെ കാര്യമായ പ്രകടനം നടത്താതെയായിരുന്നു 28-കാരന്‍ തിരികെ കയറിയത്.

പിന്നാലെ വീണ്ടും പരിക്ക് അലട്ടിയതോടെ ടൂര്‍ണമെന്‍റിലെ ബാക്കിയുള്ള മത്സരങ്ങള്‍ താരത്തിന് നഷ്‌ടമായി. ഏകദിന ലോകകപ്പിന് (ODI World Cup 2023) മുമ്പ് ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) തന്‍റെ ഫോം തെളിയിക്കാനുള്ള അവസാന അവസരമാണ് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ പരമ്പര (India vs Australia). ഇന്നലെ മൊഹാലിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും ശ്രേയസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം റണ്ണൗട്ടായി മടങ്ങുമ്പോള്‍ എട്ട് പന്തുകളില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. ഓസീസിനെതിരെ ഇനി രണ്ട് ഏകദിനങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ഈ മത്സരങ്ങളില്‍ കൂടി ശ്രേയസിന് ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് അതു വമ്പന്‍ തലവേദയാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra on Shreyas Iyer form) .

"ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാവുകയായിരുന്നു. സത്യത്തില്‍ അവന്‍റെ ഫോമിനെക്കുറിച്ച് നമുക്ക് ആര്‍ക്കും ഒരു അറിവുമില്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ആ മത്സരങ്ങളില്‍ അവന്‍റെ ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വലിയ പ്രശ്‌നങ്ങളാവും അതു സൃഷ്‌ടിക്കുക. ടീമിന്‍റെ മധ്യനിരയിൽ ചിന്തിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. രാഹുൽ നന്നായി കളിക്കുന്നുണ്ട്, എന്നാൽ ശ്രേയസിന്‍റെയും ഇഷാൻ കിഷന്‍റെയും കാര്യമോ?. അവരില്‍ ഒരാളായിരിക്കും മധ്യനിരയില്‍ കളിക്കുക" ആകാശ് ചോപ്ര (Aakash Chopra) പറഞ്ഞു.

ALSO READ: Mohammad Kaif on Mohammed Shami: 'മുഹമ്മദ് ഷമി ലോകത്തിലെ ഏറ്റവും അണ്ടറേറ്റഡ് പേസര്‍': മുഹമ്മദ് കൈഫ്‌

ഓസ്‌ട്രേലിയയ്‌ക്ക് എതിരെ സൂര്യകുമാര്‍ യാദവ് നന്നായി ബാറ്റ് ചെയ്തെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു (Aakash Chopra on Suryakumar Yadav). "സൂര്യകുമാര്‍ യാദവ് ഒരു മികച്ച കളിക്കാരനായതിനാലാണ് ടീം മാനേജ്‌മെന്‍റിലെ എല്ലാവരും അവനിൽ വിശ്വാസം പ്രകടിപ്പിച്ചത്. ഒസീസിനെതിരെ നന്നായി ബാറ്റ് ചെയ്യാനും അവന് കഴിഞ്ഞു.

വിടവുകള്‍ കണ്ടെത്തിക്കളിച്ചുകൊണ്ട് അവന്‍ ബോളര്‍മാരെ സമ്മര്‍ദത്തിലാക്കി. എപ്പോഴും ധാരാളം സ്കൂപ്പ് ഷോട്ടുകള്‍ അവന്‍ കളിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അവന്‍ സ്ട്രോക്കുകളാണ് കൂടുതലും കളിച്ചത്. സ്ഥിരതയോടെ സമാന പ്രകടനം നടത്തിയാല്‍ ഏകദിനത്തില്‍ റൺസ് നേടാനുള്ള അവന്‍റെ കഴിവ് പലമടങ്ങ് വർദ്ധിക്കും" ആകാശ് ചോപ്ര പറഞ്ഞു നിര്‍ത്തി.

ALSO READ: R Ashwin's batting practice: കളികഴിഞ്ഞ് ബാറ്റെടുത്ത് നെറ്റ്‌സിലേക്ക്; അശ്വിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.