ETV Bharat / sports

' ക്യാപ്റ്റനാക്കുമോ, ഇല്ലെങ്കില്‍ പിന്നെ എന്ത് കാര്യം?'; ഹാര്‍ദികിന്‍റെ 'മടങ്ങിവരവ്' റിപ്പോര്‍ട്ടുകളില്‍ ആകാശ് ചോപ്ര - ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക്

Aakash Chopra on Hardik Pandya move to Mumbai Indians: ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തുന്നുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആകാശ് ചോപ്ര.

Aakash Chopra on Hardik Pandya move Mumbai Indians  Aakash Chopra on Hardik Pandya  Mumbai Indians  Gujarat Titans  Indian Premier League  ഹാര്‍ദിക് പാണ്ഡ്യ  ആകാശ് ചോപ്ര  ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക്  ഹാര്‍ദികിനെ ട്രേഡ് ചെയ്യാന്‍ ഗുജറാത്ത് ടൈറ്റന്‍സ്
Aakash Chopra on Hardik Pandya move to Mumbai Indians From Gujarat Titans
author img

By ETV Bharat Kerala Team

Published : Nov 25, 2023, 3:52 PM IST

മുംബൈ: സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തന്‍റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തുന്നു എന്ന റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഐപിഎല്‍ ട്രേഡ് വിന്‍ഡോ (IPL Trade Window) നാളെ അവസാനിക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra on Hardik Pandya's move to Mumbai Indians From Gujarat Titans).

നായകസ്ഥാനം ലഭിച്ചില്ലെങ്കിൽ 30-കാരനായ ഹാര്‍ദിക് മുംബൈ ഇന്ത്യന്‍സില്‍ (Mumbai Indians) തിരികെ എത്തുന്നതില്‍ യാതൊരു അർത്ഥവുമില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. "ഹാർദിക് മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ എത്തുന്നു എന്ന ഒരു കിംവദന്തി പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു തരത്തിലുള്ള സ്ഥിരീകരണവും വന്നിട്ടില്ല.

അവന്‍ തിരിച്ച് പോവുകയാണെങ്കില്‍, ഒരു തവണ കിരീടം നേടിത്തരികയും രണ്ടാം തവണ ഫൈനലില്‍ എത്തിക്കുകയും ചെയ്ത ക്യാപ്റ്റനെയാണ് ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) റിലീസ് ചെയ്യുന്നത്.

ഇനി മുംബൈയിലെക്ക് എത്തുമ്പോള്‍ അവന് ക്യാപ്റ്റനാവാന്‍ കഴിയുമോ?, അവിടെ ക്യാപ്റ്റനാവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് പോകുന്നത്. സത്യം പറഞ്ഞാല്‍, ഈ കഥയുടെ അവസാനമോ തുടക്കമോ ഞാൻ ശരിയായി കേട്ടിട്ടില്ല. അതിനാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാന്‍ തന്നെയാണ് എന്‍റെ തീരുമാനം.

എന്തെങ്കിലും സംഭവിക്കുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം തീയില്ലാതെ പുകയുണ്ടാവില്ല. ഹാർദിക് പോകാനാണ് സാധ്യത. ഹാര്‍ദിക് എത്തുമ്പോള്‍ രോഹിത് ശര്‍മ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോവുമോ?. അതൊരു സാധ്യതയാണോ - എനിക്കറിയില്ല" ആകാശ് ചോപ്ര (Aakash Chopra) വ്യക്തമാക്കി.

ALSO READ: 'രോഹിതിന് ഒരു ലോകകപ്പ് കൂടി കളിക്കാം, ഇക്കാര്യം കൂടി ശ്രദ്ധിക്കണം...'; ഇന്ത്യന്‍ നായകന് ഉപദേശവുമായി മുത്തയ്യ മുരളീധരന്‍

2015-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ തന്‍റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹാര്‍ദിക് തുടര്‍ന്ന് ഏഴ്‌ സീസണുകളില്‍ ടീമിനൊപ്പമാണുണ്ടായിരുന്നത്. 2022-ലാണ് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറുന്നത്. തങ്ങളുടെ പ്രഥമ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍കിക്കിന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാനും 30-കാരന് കഴിഞ്ഞു.

ALSO READ: 'നിര്‍ഭാഗ്യവാനല്ല, എത്തിനില്‍ക്കുന്നത് കരുതിയതിലും ഏറെ ഉയരത്തില്‍': സഞ്‌ജു സാംസണ്‍

അതേസമയം ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണുള്ളത്. പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പര ഹാര്‍ദിക്കിന് നഷ്‌ടമായിരുന്നു. ഹാര്‍ദിക്കിന്‍റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് പരമ്പരയില്‍ ടീമിനെ നയിക്കുന്നത്.

ALSO READ: 'മുംബൈ ഇന്ത്യന്‍സുമായുള്ള യാത്ര മികച്ചതായിരുന്നു, സൂപ്പര്‍ കിങ്‌സിലേക്ക് വന്നത് സവിശേഷമായി തോന്നി..': അമ്പാട്ടി റായിഡു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.