ETV Bharat / sports

Shubman Gill | 'പിച്ചിലെ വേഗത കുറയുമ്പോള്‍ ഗില്ലിന് താളം തെറ്റുന്നു..' ആകാശ് ചോപ്ര - ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഇന്ത്യന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ മോശം ഫോമില്‍ പ്രതികരിച്ച് ആകാശ് ചോപ്ര.

Shubman Gill  Aakash chopra  Aakash chopra about Shubman Gill  Shubman Gill batting  IND vs WI  ആകാശ് ചോപ്ര  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ്
Shubman Gill
author img

By

Published : Aug 11, 2023, 9:35 AM IST

മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) നിലവില്‍ ബാറ്റിങ്ങില്‍ സംഭവിക്കുന്ന പിഴവ് ചൂണ്ടിക്കാട്ടി മുന്‍ താരം ആകാശ് ചോപ്ര (Aakash Chopra). വിന്‍ഡീസില്‍ ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ആകാശ് ചോപ്രയുടെ പ്രതികരണം. പിച്ചുകള്‍ സ്ലോ ആകുന്ന സാഹചര്യങ്ങളിലാണ് ഗില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നതെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.

'ഇപ്പോള്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഫോമാണ് എല്ലാവരുടെയും തലവേദന. ഐപിഎല്ലിനിടെ ഗില്‍ രാജകുമാരനല്ല, രാജാവാണ് എന്ന് പലരും പറയുന്നത് ഞാന്‍ കണ്ടിരുന്നു. പക്ഷെ, അതിന് ശേഷം അവന് അധികം റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.

വിന്‍ഡീസിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഇവിടെ ഒരു അര്‍ധസെഞ്ച്വറിയും 34 റണ്‍സും മാറ്റിനിര്‍ത്തിയാല്‍ കാര്യമായ പ്രകടനങ്ങളൊന്നും എടുത്ത് പറയാനില്ല. പിച്ച് പലപ്പോഴും സ്ലോ ആകുമ്പോഴാണ് ഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് എന്നാണ് എനിക്ക് തോന്നുന്നത്' ആകാശ് ചോപ്ര പറഞ്ഞു.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ (IPL) ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ശുഭ്‌മാന്‍ ഗില്‍ (Shubman Gill). ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans) താരമായ ഗില്‍ ഐപിഎല്‍ 16-ാം പതിപ്പില്‍ 17 മത്സരങ്ങളില്‍ നിന്ന് 59.33 ശരാശരിയില്‍ 890 റണ്‍സായിരുന്നു അടിച്ചെടുത്ത്. മൂന്ന് സെഞ്ച്വറികളും കഴിഞ്ഞ സീസണില്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

ഐപിഎല്ലിന് മുന്‍പ് 2023ന്‍റെ തുടക്കത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലും താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറികളുമടിച്ച് താരം ഇന്ത്യന്‍ ടീമിന്‍റെ ഭാവിയെന്ന് പലരെക്കൊണ്ടും പറയിച്ചിരുന്നു. ഇതേപ്രകടനങ്ങളായിരുന്നു ഐപിഎല്ലിലും താരം പുറത്തെടുത്തത്.

എന്നാല്‍, ഐപിഎല്ലിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ താരത്തിന് പഴയ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലില്‍ ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത താരം ആകെ രണ്ട് ഇന്നിങ്‌സില്‍ നിന്നും 31 റണ്‍സായിരുന്നു ഗില്‍ നേടിയത്. പിന്നീട് ഇന്ത്യന്‍ ടീം വിന്‍ഡീസിലേക്ക് എത്തിയപ്പോഴും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ ഗില്ലിന് സാധിച്ചിരുന്നില്ല.

ടെസ്റ്റില്‍ മൂന്നാം നമ്പറിലേക്ക് സ്ഥാനമാറ്റം ലഭിച്ച ഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും 45 റണ്‍സാണ് നേടിയത്. ഏകദിന പരമ്പരയില്‍ ഒരു അര്‍ധസെഞ്ച്വറി നേടിയത് മാത്രമായിരുന്നു ഗില്ലിന് ഏക ആശ്വാസം. ആകെ 126 റണ്‍സാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോള്‍ ടി20യിലും മോശം പ്രകടനമാണ് താരം തുടരുന്നത്. വിന്‍ഡീസിനെതിരെ അവസാനിച്ച മൂന്ന് ടി20കളിലും ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ഗില്‍ ഒരു മത്സരത്തില്‍പ്പോലും രണ്ടക്കം കടന്നിട്ടില്ല. 3, 7, 6 എന്നിങ്ങനെയാണ് ഗില്ലിന്‍റെ സ്‌കോറുകള്‍. ഈ സാഹചര്യത്തില്‍, പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ശുഭ്‌മാന്‍ ഗില്ലിന് ഏറെ നിര്‍ണായകമാണ്.

Also Read : ODI WC 2023 | സഞ്ജു സാംസണ്‍ വേണ്ട, 'നാലാം നമ്പറില്‍ ഈ താരത്തിന്‍റെ പരിചയസമ്പത്ത് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാകും'; ശിഖര്‍ ധവാന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.