ETV Bharat / sports

IND VS NZ | തോൽവി തുടർക്കഥയാക്കി ഇന്ത്യൻ വനിതകൾ ; നാലാം ഏകദിനത്തിലും വമ്പൻ തോൽവി

മഴകാരണം 20 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 63 റണ്‍സിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്

4th WODI New Zealand crush India by 63 runs  India vs New Zealand womens odi  കിവീസിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് വമ്പൻ തോൽവി  ഇന്ത്യ vs ന്യൂസിലാൻഡ് വനിത ഏകദിന പരമ്പര  richa ghosh record fastest Indian to score a WODI Fifty  റിച്ച ഘോഷിന് റെക്കോഡ്
IND VS NZ: തോൽവി തുടർക്കഥയാക്കി ഇന്ത്യൻ വനിതകൾ; നാലാം ഏകദിനത്തിലും വമ്പൻ തോൽവി
author img

By

Published : Feb 22, 2022, 2:37 PM IST

ക്യൂൻസ്‌ടൗണ്‍ : ന്യൂസിലാൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ പെണ്‍പടയ്‌ക്ക് തോൽവി. മഴകാരണം ടി20 ആയി ചുരുക്കിയ മത്സരത്തിൽ 63 റണ്‍സിന്‍റെ കൂറ്റൻ തോൽവിയാണ് ഇന്ത്യൻ വനിതകൾ വഴങ്ങിയത്. ന്യൂസിലാൻഡിന്‍റെ 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 17.5 ഓവറിൽ 128 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു.

മഴ കാരണം 20 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 191 റണ്‍സ് എന്ന കൂറ്റൻ ടോട്ടൽ പടുത്തുയർത്തി. അമേലിയ ഖേർ(68*), സൂസി ബേറ്റ്സ്(41), ഡിവൈൻ(32), ആമി സാറ്റർവൈറ്റ്(32) എന്നിവരുടെ പ്രകടനമാണ് കിവീസിന് തുണയായത്. ഇന്ത്യക്കായി രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ALSO READ: കരുനീക്കത്തില്‍ അട്ടിമറി തുടർന്ന് പ്രജ്ഞാനന്ദ; ഇത്തവണ വീണത് മുൻ ലോക ചാമ്പ്യൻ

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പാളി. ഇന്ത്യൻ നിരയിൽ മൂന്ന് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ഏകദിനത്തിലെ ഇന്ത്യൻ താരത്തിന്‍റെ വേഗതയേറിയ അർധശതകം(29 പന്തിൽ 52) സ്വന്തമാക്കി. മിതാലി രാജ്(30), സ്‌മൃതി മന്ദാന(13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങൾ.

ഷഫാലി വർമ(0), യാസ്‌തിക ഭാട്ടിയ(0), പൂജ വസ്‌താർക്കർ(4), ദീപ്‌തി ശർമ(9), സ്‌നേഹ റാണ(9), മേഖ്‌ന സിങ്(0), രേണുക സിങ്(0), രാജേശ്വരി ഗെയ്‌ക്‌വാദ്(4) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ. കിവീസിനായി ഹെയ്‌ലി ജെൻസൻ, അമേലിയ കെർ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.