ETV Bharat / sports

16 Years Of Yuvraj Singh Six Sixes In An Over: 'ആകാശത്തേക്ക് പറത്തിയ ആറെണ്ണം, യുവിയുടെ 'കലിപ്പ്' ഫ്ലിന്‍റോഫിനോട് മാത്രമായിരുന്നില്ല'

On This Day In 2007 Yuvraj Singh Smash Six Sixes Against Stuart Broad: സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരു ഓരോവറില്‍ ആറ് സിക്‌സ് പറത്തിയ യുവരാജിന്‍റെ ഇന്നിങ്‌സ് പിറന്നിട്ട് 16 വര്‍ഷം

author img

By ETV Bharat Kerala Team

Published : Sep 19, 2023, 1:20 PM IST

Yuvraj Singh Six Sixes In An Over  Yuvraj Singh Smash Six Sixes Against Stuart Broad  Yuvraj Singh Stuart Broad  Six Sixes In An Over  Yuvraj Singh Dimitri Mascarenhas  യുവരാജ് സിങ് ആറ് പന്തില്‍ ആറ് സിക്‌സ്  യുവരാജ് സിങ് ആറ് സിക്‌സ്  സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്‌സ്  യുവരാജ് സിങ് മസ്‌കരാനസ്  ഓരോവറലില്‍ ആറ് സിക്‌സ്
16 Years Of Yuvraj Singh Six Sixes In An Over

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ യുവരാജ് സിങ്ങിനെ അടയാളപ്പെടുത്തുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങളാണുള്ളത്. ദ്വിരാഷ്‌ട്ര പരമ്പരകളിലും ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും പകരം വെയ്‌ക്കാനില്ലാത്ത സംഭാവന നല്‍കിയ താരം. 2011ല്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ മുന്നിലുണ്ടായിരുന്നതും യുവരാജായിരുന്നു. അന്ന് ടീം ഇന്ത്യ കളത്തിലറങ്ങിയ ഒന്‍പത് മത്സരങ്ങളില്‍ നാലിലും മാന്‍ ഓഫ്‌ ദി മാച്ച് പുരസ്‌കാരം യുവി നേടി... ഇന്ത്യ 28 വര്‍ഷത്തിന് ശേഷം ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ മാന്‍ ഓഫ്‌ ദി ടൂര്‍ണമെന്‍റ് പുരസ്‌കാരം സ്വന്തമാക്കിയതും ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് തന്നെയാണ്...

നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ നിരവധിയുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ യുവരാജിന് ഒരു 'സൂപ്പര്‍മാന്‍' പരിവേഷം സമ്മാനിച്ചത് 2007 ടി20 ലോകകപ്പില്‍ ഒരു ഓവറില്‍ നേടിയ ആറ് സിക്‌സറുകളാണ്. ലോക ക്രിക്കറ്റിലെ കരുത്തന്മാരായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു യുവിയുടെ ആ മാസ്‌മരിക പ്രകടനം. പില്‍ക്കാലത്ത് അവരുടെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായി കളിയവസാനിപ്പിച്ച സ്റ്റുവര്‍ട്ട് ബ്രോഡിനെ അടിച്ചുപറത്തിയ യുവിയുടെ ആ ബാറ്റിങ് വിസ്‌ഫോടനത്തിന് ഇന്ന് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്...

'അഞ്ചിന് മറുപടി ആറ്...' യുവിയുടെ മധുരപ്രതികാരം: സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്‌സ് പറത്തിയ യുവരാജിന്‍റെ പ്രകടനം വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ഒരു വിസ്‌മയക്കാഴ്‌ചയാണ്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന മത്സരത്തിന്‍റെ 19-ാം ഓവറിലായിരുന്നു ലോകം ആ കാഴ്‌ച കണ്ടത്. 6 പന്തില്‍ 14 എന്നതായിരുന്നു ആ ഓവര്‍ തുടങ്ങുന്നതിന് മുന്‍പ് യുവരാജിന്‍റെ സ്‌കോര്‍, ബ്രോഡ് ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങിയപ്പോഴേക്കും അത് 12 പന്തില്‍ 50ലേക്ക് എത്തി. മത്സരത്തില്‍ ആകെ ഏഴ് സിക്‌സും മൂന്ന് ഫോറും അടിച്ചുപറത്തി യുവി 16 പന്തില്‍ 58 റണ്‍സ് നേടി.

ബ്രോഡിനെ തലങ്ങും വിലങ്ങും അടിച്ചുപറത്തുന്നതിന് മുന്‍പ് ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫുമായി യുവരാജ് ഒന്ന് കോര്‍ത്തിരുന്നു. തുടരെ തന്നെ ബൗണ്ടറികള്‍ പായിച്ചതിന് പിന്നാലെയായിരുന്നു ഫ്ലിന്‍റോഫ് യുവിയോട് ഉടക്കിയത്. ഇതിനുള്ള മറുപടിയെന്നോണമാണ് ബ്രോഡിനെതിരായ സിക്‌സറുകളെ പിന്നീട് ലോകം വാഴ്‌ത്തിയതും...

എന്നാല്‍ ഇതിന് പിന്നില്‍ മറ്റൊരു പ്രതികാര കഥയുണ്ട്. ലോകകപ്പിന് മുന്‍പ് നാറ്റ്‌വെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കെത്തി. ആ പരമ്പരയിലെ ആറാം മത്സരത്തിലെ അവസാന ഓവര്‍ എറിയാനെത്തിയ യുവരാജിനെതിരെ ആതിഥേയരുടെ ദിമിത്രി മസ്‌കരാനസ് (Dimitri Mascarenhas) അടിച്ചുപറത്തിയത് തുടരെ അഞ്ച് സിക്‌സറുകളാണ്. ആ പക ഉള്ളിലിരിക്കെയാണ് ലോകകപ്പ് മത്സരത്തില്‍ തിരിച്ചടിക്കാനുള്ളൊരു അവസരം ഫ്ലിന്‍റോഫായി തന്നെ യുവരാജിന് ഒരുക്കി നല്‍കിയത്.

2007ലെ ടി20 ലോകകപ്പില്‍ ബ്രോഡ് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്ത് വൈഡ് ലോങ്ങ് ഓണിന് മുകളിലൂടെയാണ് അതിര്‍ത്തി കടന്നത്. രണ്ടാം പന്ത് സ്ക്വയര്‍ ലെഗിലൂടെയും മൂന്നാം പന്ത് എക്‌ട്രാ കവറിലൂടെയും പറന്നു. നാലാം പന്ത് ബാക്ക്‌വേഡ് പോയിന്‍റിലൂടെയും.

ഓവറിലെ അഞ്ചാം പന്തായിരുന്നു മസ്‌കരാനസിനുള്ള യുവിയുടെ മറുപടി. മസ്‌കരാനസ് ഫീല്‍ഡറായി നിന്നിരുന്ന മിഡ് വിക്കറ്റിന് മുകളിലൂടെ ആയിരുന്നു യുവരാജ് സിങ് പന്ത് ഗാലറിയിലെത്തിച്ചത്. ആറാം പന്ത് മിഡ് ഓണിന് മുകളിലൂടെയുമാണ് സിക്‌സറായി പെയ്‌തിറങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.