ETV Bharat / sports

ചേസ് മാസ്റ്റര്‍, റണ്‍മെഷീന്‍ പേരുകളനവധി ; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 14 വര്‍ഷം തികച്ച് വിരാട് കോലി - വിരാട് കോലി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഇന്ത്യയ്‌ക്കായി 2008-ല്‍ ശ്രീലങ്കയ്‌ക്കതിരെയാണ് വിരാട് കോലിയുടെ അരങ്ങേറ്റം. രാജ്യാന്തര അരങ്ങേറ്റത്തിന്‍റെ ഓര്‍മ പുതുക്കി കരിയറിലെ ഏറ്റവും മികച്ച ചില ചിത്രങ്ങളടങ്ങിയ വീഡിയോ ദൃശ്യമാണ് താരം ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടത്

Virat Kohli shares montage  Virat Kohli years in cricket  Virat Kohli pictures on Instagram  Virat Kohli news  14 years of virat kohli  virat kohli international cricket career  വിരാട് കോലി  അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലിയുടെ 14 വര്‍ഷം  വിരാട് കോലി ആദ്യ ഏകദിനം  ഇന്ത്യന്‍ മുന്‍ ക്യാപ്‌ടന്‍ വിരാട് കോലി  വിരാട് കോലി ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍  വിരാട് കോലി അന്താരാഷ്‌ട്ര റണ്‍സ്
ചേസ് മാസ്റ്റര്‍, റണ്‍മെഷീന്‍ പേരുകളനവധി; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 14 വര്‍ഷം തികച്ച് വിരാട് കോലി
author img

By

Published : Aug 18, 2022, 8:04 PM IST

ന്യൂഡല്‍ഹി : 14 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പത്തൊന്‍പതാം വയസില്‍ ആദ്യമായി ഇന്ത്യന്‍ പാഡണിഞ്ഞ വിരാട് ഒരു ദശാബ്‌ദം നീണ്ട കരിയറില്‍ ലോകക്രിക്കറ്റിലെ മഹാന്മാരുടെ പട്ടികയിലും സ്ഥാനം പിടിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ തന്‍റെ അരങ്ങേറ്റത്തിന്‍റെ ഓര്‍മ പുതുക്കി കരിയറിലെ ഏറ്റവും മികച്ച ചില ചിത്രങ്ങളടങ്ങിയ വീഡിയോ ദൃശ്യമാണ് താരം ആരാധകരുമായി പങ്കിട്ടത്.

'14 വര്‍ഷം മുന്‍പ് ഇതെല്ലാം ആരംഭിച്ചു, ഇത് ഒരു ബഹുമതിയാണ്' എന്ന അടിക്കുറിപ്പോടെയാണ് വിരാട് വീഡിയോ പോസ്‌റ്റ് ചെയ്‌തത്. തരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു.

2008 ഓഗസ്റ്റ് 18-ന് ധാംബുള്ളയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വിരാട് കോലിയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ ഗൗതം ഗംഭീറിന് ഓപ്പണിങ് പങ്കാളിയായെത്തി. മത്സരത്തില്‍ 33 മിനിട്ട് ക്രീസില്‍ ചിലവിട്ട വിരാട് 22 പന്തില്‍ 12 റണ്‍സ് നേടി മടങ്ങുകയായിരുന്നു.

നുവാന്‍ കുലശേഖരയാണ് ആദ്യ മത്സരത്തില്‍ വിരാടിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്. തോല്‍വിയോടെ കരിയര്‍ ആരംഭിച്ച വിരാട് കോലിയുടെ പേരാണ് പിന്നീട് ലോക ക്രിക്കറ്റില്‍ മുഴങ്ങിക്കേട്ടത്. തന്‍റെ അക്രമണോത്സുകതയും തുടക്കത്തിലെ കളിക്കളത്തിലെ പെരുമാറ്റവും യുവതാരത്തെ വിവാദങ്ങളിലും പെടുത്തി.

കരിയറിന്‍റെ തുടക്കം മുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ കോലി ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് തന്നെ തന്‍റെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് അത് വളരെ വേഗത്തില്‍ തിരുത്തിയിരുന്നു. കളിക്കളത്തിലെ പെരുമാറ്റം മുതല്‍ വ്യായാമ ശീലങ്ങളിലും താരം മാറ്റം വരുത്തി. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് പകരക്കാരനില്ലാത്ത വിരാട് കോലിയുടെ പ്രയാണം.

റണ്‍സ് അടിച്ചുകൂട്ടുന്ന വിരാട് കോലി പലര്‍ക്കും അത്‌ഭുതമായി. സമകാലിക ക്രിക്കറ്റില്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ എതിരാളികള്‍ ഭയന്നു. പല ഇതിഹാസ താരങ്ങളും അദ്ദേഹത്തെ വാഴ്‌ത്തിപ്പാടി.

പല റെക്കോര്‍ഡുകളും പഴങ്കഥയാക്കിയായിരുന്നു വിരാടിന്‍റെ യാത്ര. റണ്‍ മെഷീന്‍, ചേസ് മാസ്‌റ്റര്‍ തുടങ്ങി നിരവധി പേരുകളും അയാള്‍ക്ക് ക്രിക്കറ്റ് ലോകം ചാര്‍ത്തി നല്‍കി. ആദ്യ ശതകത്തിനായി 14 മത്സരം കാത്തിരിക്കേണ്ടി വന്ന കോലി തുടര്‍ന്ന് ഒരു ദശാബ്‌ദത്തില്‍ അടിച്ചെടുത്തത് 42 സെഞ്ച്വറികള്‍.

2012 ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ നേടിയ 183 ആണ് ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. അതേ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ ശ്രീലങ്കയ്‌ക്കതിരെ പുറത്താകാതെ 86 പന്തില്‍ നേടിയ 133 റണ്‍സ് ഇന്നും ആവേശത്തോടെയാണ് ആരാധകര്‍ ഓര്‍ത്തെടുക്കുന്നത്.

14 വര്‍ഷം നീണ്ട കരിയറില്‍ 262 മത്സരങ്ങളില്‍ നിന്ന് 57.68 ശരാശരിയില്‍ 12344 റണ്‍സാണ് ഇതുവരെ സ്വന്തമാക്കിയത്. 2008-ല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറിയ വിരാടിന് 2011-ലാണ് ടെസ്‌റ്റ് ടീമിലേക്ക് വിളിയെത്തിയത്. 2014-15 ഓസീസ് പരമ്പരയ്‌ക്കിടെ അപ്രതീക്ഷിതമായി ഇന്ത്യന്‍ ടെസ്‌റ്റ് ടീമിന്‍റെ നായകസ്ഥാനം ലഭിച്ചു.

തുടര്‍ന്ന് ഇന്ത്യന്‍ ടെസ്‌റ്റ് ക്രിക്കറ്റ് ടീമിനെ മറ്റൊരു തലത്തിലേക്ക് നയിക്കാനും വിരാട് എന്ന നായകനായി. വിദേശ പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ടീമിനെയാണ് വിരാട് കോലി എന്ന നായകന്‍ വളര്‍ത്തിയെടുത്തത്. 68 മത്സരങ്ങളില്‍ നാല്‍പ്പതിലും ടീമിനെ വിജയിപ്പിച്ച് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്‌റ്റ് ക്യാപ്റ്റനായും കോലി മാറി.

ടെസ്‌റ്റ് ക്രിക്കറ്റിലും നിരവധി റെക്കോഡുകളാണ് താരത്തിന്‍റെ പേരില്‍. 102 മത്സരത്തില്‍ നിന്ന് 8074 റണ്‍സാണ് വിരാടിന്‍റെ സമ്പാദ്യം. ഏഴ് ഇരട്ടസെഞ്ച്വറിയും, 27 സെഞ്ച്വറിയും കോലി ടെസ്‌റ്റ് ക്രിക്കറ്റില്‍ നേടി.

2017-ല്‍ എം എസ് ധോണി പരിമിത ഓവറില്‍ ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞതോടെ ഏകദിന, ടി20 ക്യാപ്‌റ്റന്‍റെ ചുമതലയും വിരാട് കോലി ഏറ്റെടുത്തു. കോലിക്ക് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും, 2019 ലോകകപ്പില്‍ സെമി ഫൈനലിലും ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 2021 ടി20 ലോകകപ്പിന് പിന്നാലെയാണ് വിരാട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞത്.

കുട്ടി ക്രിക്കറ്റിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിരാട് കോലി എന്ന താരത്തിന് കഴിഞ്ഞു. 99 മത്സരങ്ങളില്‍ 50.12 ശരാശരിയില്‍ 3038 റണ്‍സാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. വരുന്ന ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരെയാണ് വിരാടിന്‍റെ നൂറാം ടി20 മത്സരം.

2019-ന് ശേഷം പഴയ പ്രതാപത്തിന്‍റെ നിഴലിലാണ് വിരാട് കോലി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ താരത്തിന് ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. വരുന്ന ഏഷ്യ കപ്പില്‍ വിരാട് കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.