ക്വാലാലംപൂർ: 2020ലെ സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ റദ്ദാക്കി. നേരത്തെ കൊവിഡ് 19 കാരണം മാറ്റിവെച്ച ടൂർണമെന്‍റ് പുനരാരംഭിക്കാന്‍ ഈ വർഷം ദിവസങ്ങൾ ലഭ്യമല്ലാത്തതിനാലാണ് നടപടി. നേരത്തെ മാർച്ച് 17 മുതല്‍ 22 വരെ സ്വിസ് ഓപ്പണും ഏപ്രില്‍ 21 മുതല്‍ 26 വരെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതേസമയം ഈ വർഷം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാനിരുന്ന യുക്രെയിന്‍ അടുത്ത വർഷത്തെ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിക്കും. അടുത്ത വർഷം ഏപ്രില്‍ 27 മുതല്‍ മെയ് രണ്ടാം തീയതി വരെയാമ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക.
സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ബിഡബ്യൂഎഫ് റദ്ദാക്കി
കൊവിഡ് 19 പശ്ചാത്തലത്തില്‍ നേരത്തെ മാറ്റിവെച്ച സ്വിസ് ഓപ്പണും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും വീണ്ടും നടത്താന്‍ ഈ വർഷം ദിവസങ്ങൾ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍റെ നടപടി