ETV Bharat / sports

തായ്‌ലൻഡ് ഓപ്പണില്‍ സൈനയ്ക്ക് തോല്‍വി - സൈന

സൈന നേവാൾ, കിഡംബി ശ്രീകാന്ത്, പി കശ്യപ് എന്നിവർ തായ്‌ലൻഡ് ഓപ്പണില്‍ നിന്നും പുറത്ത്

തായ്‌ലൻഡ് ഓപ്പണില്‍ സൈനയ്ക്ക് തോല്‍വി
author img

By

Published : Aug 1, 2019, 7:01 PM IST

ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റണില്‍ നിരാശ സമ്മാനിച്ച് ഇന്ത്യൻ താരങ്ങൾ. സൈന നേവാൾ, കിഡംബി ശ്രീകാന്ത്, പി കശ്യപ് എന്നിവർ രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടു.

ജപ്പാന്‍റെ സായക തകാഹാഷിയോട് മൂന്ന് സെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിലാണ് സൈന പരാജയപ്പെട്ടത്. സ്കോർ: 21-16, 11-21, 14-21. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈന കളിക്കാനിറങ്ങിയത്. ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇന്ന് തിളങ്ങാൻ താരത്തിനായില്ല.

saina  kashyap  srikanth  badminton  സൈന  തായ്‌ലൻഡ് ഓപ്പൺ
സൈന, കെ ശ്രീകാന്ത്, പി കശ്യപ്

തായ്‌ലൻഡ് താരം ഖോസിത് ഫെപ്രതാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്‍റെ തോല്‍വി. അതേസമയം ചൈനീസ് തായ്പേയിയുടെ ടിയെൻ ചെന്നിനോടാണ് പി കശ്യപ് തോല്‍വി വഴങ്ങിയത്. സ്കോർ: 21-9, 21-14. പ്രമുഖ താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ഇന്ത്യക്ക് ആശ്വാസം നല്‍കിയത് ഡബിൾസിലെ വിജയമാണ്. സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി സഖ്യം ഇന്തോനേഷ്യയുടെ ഫജർ അല്‍ഫിയാൻ - മുഹമ്മദ് റിയാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർക്കുകയായിരുന്നു. സ്കോർ: 21-17, 21-19.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.