ETV Bharat / sports

ബാഡ്മിന്‍റൺ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം - സായ് പ്രണീത്

ഒമ്പതാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഏക പുരുഷതാരം

ബാഡ്മിന്‍റൺ ലോക റാങ്കിംഗ്
author img

By

Published : Jun 20, 2019, 8:04 PM IST

ന്യൂഡൽഹി : ബാഡ്മിന്‍റൺ ലോക റാങ്കിംഗിൽ ഓരോ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ സായ് പ്രണീതും എച്ച് എസ് പ്രണോയിയും. സായ് പ്രണീത് 23-ാം സ്ഥാനത്തു നിന്നും 22-ാം സ്ഥാനത്തേക്ക് കയറിയപ്പോൾ 26-ാം സ്ഥാനത്തേക്കാണ് പ്രണോയിയുടെ മുന്നേറ്റം. ഒമ്പതാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്ത് മാത്രമാണ് ആദ്യ പത്തിലുള്ള ഏക പുരുഷതാരം.

ഡബിള്‍സ് വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റമുണ്ടായി. മിക്സഡ് ഡബിള്‍ഡ് ജോഡികളായ കൂഹു ഗാര്‍ഗ്-രോഹന്‍ കപൂര്‍ കൂട്ടുകെട്ട് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 52-ാം സ്ഥാനത്തേക്കും പുരുഷ ഡബിള്‍സ് ജോഡികളില്‍ രോഹന്‍ കപൂര്‍-സൗരഭ് ശര്‍മ്മ 22 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 159-ാം സ്ഥാനത്തേക്കും ഉയര്‍ന്നു. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള പുരുഷ ഡബിള്‍സ് ജോഡിയായ മനു അട്രി-സുമീത് റെഡ്ഡി കൂട്ടുകെട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി 24-ാം റാങ്കിലേക്ക് എത്തി.

Intro:Body:

sports

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.