ETV Bharat / sports

'കൂടുതല്‍ ശക്തയായി തിരിച്ചെത്താനാവട്ടെ'; കരോളിനയ്ക്ക് ആശംസകളുമായി സിന്ധു

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മാരിന് ആശംസകളറിയിച്ച് സിന്ധു രംഗത്തെത്തിയത്.

author img

By

Published : Jun 2, 2021, 10:19 PM IST

Carolina Marin  PV Sindhu  PV Sindhu wishes speedy recovery  ഇന്ത്യന്‍ താരം പിവി സിന്ധു  ബാഡ്മിന്‍റണ്‍ താരം കരോളിന മാരിന്‍  ടോക്കിയോ ഒളിമ്പിക്സ്
'കൂടുതല്‍ ശക്തയായി തിരിച്ചെത്താനാവട്ടെ'; കരോളിനയ്ക്ക് ആശംസകളുമായി സിന്ധു

ഹെെദരാബാദ് : ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്ന ബാഡ്മിന്‍റണ്‍ താരം കരോളിന മാരിന് കളിക്കളത്തിലേക്ക് വേഗം തിരിച്ചെത്താനാവട്ടെ എന്നാശംസിച്ച് ഇന്ത്യന്‍ താരം പിവി സിന്ധു. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മാരിന് ആശംസകളറിയിച്ച് സിന്ധു രംഗത്തെത്തിയത്.മാരിന് വേഗത്തിൽ സുഖം പ്രാപിക്കാനാവട്ടെ, വെെകാതെ തന്നെ കളിക്കളത്തില്‍ കൂടുതല്‍ ശക്തയായി കാണാനാഗ്രഹിക്കുന്നു. റിയോയിലെ നിമിഷങ്ങള്‍ ഓര്‍മ്മയിലുണ്ടെന്നും നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ താരത്തിന്‍റെ അഭാവം നിഴലിക്കുമെന്നും വീഡിയോയില്‍ സിന്ധു പറയുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പരിശീലനത്തിനിടെയാണ് മാരിന്‍റെ ഇടതുകാൽ മുട്ടിന് പരിക്കേറ്റത്. ഇക്കാരണത്താല്‍ പരിശീലനം നിര്‍ത്തി വെച്ചതായും താരം വ്യക്തമാക്കി.

read more:ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും കരോളിന മാരിന്‍ പുറത്ത്

മെഡിക്കല്‍ സംഘത്തിന്‍റെ നിര്‍ദേശ പ്രകാരം ഈ ആഴ്ച അവസാനത്തോടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയാണെന്നാണ് മാരിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതോടെ ലോക ഒന്നാം നമ്പര്‍ താരവും റിയോ ഓളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ ജേതാവുമായ മാരിന് ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ല. റിയോയില്‍ സിന്ധുവിനെ തോല്‍പ്പിച്ചായിരുന്നു 27 കാരിയായ മാരിന്‍ സ്വര്‍ണം നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.