ETV Bharat / sports

Kidambi Srikanth: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; രണ്ടാം മത്സരത്തിൽ അടിപതറി ശ്രീകാന്ത് - ശ്രീകാന്തിനെ തകർത്ത് കുന്‍ലാവുട്ട്

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കിഡംബി ശ്രീകാന്ത് തോൽവി വഴങ്ങിയത്.

Kidambi Srikanth lose  BWF World Tour Finals 2021  Kunlavut Vitidsarn beat Srikanth  Ashwini Ponnappa-N Sikki Reddy lose  ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്  കിഡംബി ശ്രീകാന്തിന് തോൽവി  ശ്രീകാന്തിനെ തകർത്ത് കുന്‍ലാവുട്ട്  ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് തോൽവി
Kidambi Srikanth: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്; രണ്ടാം മത്സരത്തിൽ അടിപതറി ശ്രീകാന്ത്
author img

By

Published : Dec 2, 2021, 2:24 PM IST

ബാലി: ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോല്‍വി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിന്‍റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീകാന്തിനെ അട്ടിമറിച്ചത്. സ്‌കോര്‍: 21-18, 21-7.

ലോക ജൂനിയര്‍ ബാഡ്മിന്‍റണ്‍ താരമായ കുന്‍ലാവുട്ട് തകര്‍പ്പന്‍ പ്രകടനമാണ് മുന്‍ലോക ഒന്നാം നമ്പറായ ശ്രീകാന്തിനെതിരേ പുറത്തെടുത്തത്. ആദ്യ സെറ്റില്‍ നന്നായി പൊരുതിയെങ്കിലും രണ്ടാം സെറ്റില്‍ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ശ്രീകാന്തിന്‍റേത്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് ഫ്രാന്‍സിന്‍റെ ടോമ ജൂനിയര്‍ പോപോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയിരുന്നു. 42 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്‍റെ വിജയം.

ALSO READ: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍: ലക്ഷ്യാ സെന്നിനെ വിജയിയായി പ്രഖ്യാപിച്ചു; കെന്‍റോ മൊമോട്ട പരിക്കേറ്റ് പുറത്ത്

അതേസമയം പുരുഷ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-സാത്വിക് സായ്‌രാജ് സഖ്യം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.