ETV Bharat / sports

ഇന്തോനേഷ്യൻ ഓപ്പൺ: സിന്ധുവിനും ശ്രീകാന്തിനും ആദ്യ ജയം - സിന്ധു

ഇന്ത്യൻ താരങ്ങളായ എച്ച് എസ് പ്രണോയിയും സായ് പ്രണീതും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.

ഇന്തോനേഷ്യൻ ഓപ്പൺ: സിന്ധുവിനും ശ്രീകാന്തിനും ആദ്യ ജയം
author img

By

Published : Jul 17, 2019, 5:03 PM IST

ജക്കാർത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്‍റണില്‍ ഇന്ത്യൻ താരങ്ങളായി പി വി സിന്ധുവിനും കിഡംബി ശ്രീകാന്തിനും ആദ്യ ജയം. സിന്ധു ജപ്പാന്‍റെ അയ ഒഹോരിയെ കീഴടക്കിയപ്പോൾ ശ്രീകാന്ത് ജപ്പാന്‍റെ തന്നെ കെന്‍റ നിഷിമോട്ടിയെയാണ് തകർത്തത്.

ടൂർണമെന്‍റിലെ അഞ്ചാം സീഡായ അയ ഒഹോരിയോട് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്‍റെ ജയം. സ്കോർ:11-21, 21-15, 21-15. ആദ്യ സെറ്റ് നഷ്ടപ്പെട്ട സിന്ധു അടുത്ത രണ്ട് സെറ്റ് സ്വന്തമാക്കിയാണ് കളിയിലേക്ക് തിരിച്ചെത്തിയത്. ഒമ്പതാം സീഡായ കിഡംബി ശ്രീകാന്ത് ജപ്പാന്‍റെ കെന്‍റ നിഷിമോട്ടയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തകർത്തതത്. സ്കോർ: 21-14, 21-13.

മറ്റ് ഇന്ത്യൻ താരങ്ങളായ എച്ച് എസ് പ്രണോയിയും സായ് പ്രണീതും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സായ് പ്രണീത് ഹോങ്കോങിന്‍റെ വോങ് വിങ് കി വിൻസന്‍റിനോട് മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് തോറ്റത്. ചൈനീസ് താരം ഷി യു ഖിയോടാണ് പ്രണോയ് പരാജയപ്പെട്ടത്. മിക്സഡ് ഡബിൾസില്‍ അശ്വിനി പൊന്നപ്പ -സാത്വിക് സായിരാജ് കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.