ടോക്കിയോ: പാരാലിമ്പിക്‌സില്‍ മെഡല്‍ വേട്ടയില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. 5 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമായി ആകെ 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോയില്‍ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
9 കായിക ഇനങ്ങളിലായി 54 പേരടങ്ങുന്ന പാരാ അത്‌ലറ്റിക് സംഘത്തെയാണ് ഇന്ത്യ ടോക്കിയോയിലേക്ക് അയച്ചത്. 1968ല്‍ ആദ്യ പാരാലിമ്പിക്‌സില്‍ പങ്കെടുത്തത് മുതല്‍ 2016ലെ റിയോ വരെ ഇന്ത്യയുടെ സമ്പാദ്യം 12 മെഡലുകളായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം റിയോയില്‍ നിന്ന് ടോക്കിയോയിലെത്തുമ്പോള്‍ അവിസ്‌മരണീയ കുതിപ്പാണ് ഇന്ത്യന്‍ സംഘം കാഴ്‌ച വച്ചത്.
19 മെഡല്‍, 24ാം സ്ഥാനം
162 രാജ്യങ്ങള്‍ പങ്കെടുത്ത പാരാലിമ്പിക്‌സില്‍ 19 മെഡലുകളോടെ ഇന്ത്യ 24ാം സ്ഥാനത്താണ്. അതേ സമയം മെഡല്‍ കണക്കുകളുടെ എണ്ണത്തില്‍ ഇന്ത്യ ഇരുപതാമതാണ്. ഷൂട്ടിങ്, ബാഡ്‌മിന്‍റണ്‍, ജാവലിന്‍ ത്രോ എന്നിവയിലാണ് ഇന്ത്യ സ്വര്‍ണക്കൊയ്‌ത്ത് നടത്തിയത്. ബാഡ്‌മിന്‍റണ്‍ മത്സരയിനമായി ഉള്‍പ്പെടുത്തിയ വര്‍ഷം തന്നെ ഇന്ത്യ രണ്ട് സ്വര്‍ണം അടക്കം നാല് മെഡലുകള്‍ വാരിക്കൂട്ടി.
-
This Paralympics has been very special. このパラリンピックはとても特別です。
— Paralympic Games (@Paralympics) September 5, 2021 " class="align-text-top noRightClick twitterSection" data="
Here is your FINAL #Paralympics Medal table 🥇🥈🥉
Thank you, #Tokyo2020 pic.twitter.com/2dhEPTrODL
">This Paralympics has been very special. このパラリンピックはとても特別です。
— Paralympic Games (@Paralympics) September 5, 2021
Here is your FINAL #Paralympics Medal table 🥇🥈🥉
Thank you, #Tokyo2020 pic.twitter.com/2dhEPTrODLThis Paralympics has been very special. このパラリンピックはとても特別です。
— Paralympic Games (@Paralympics) September 5, 2021
Here is your FINAL #Paralympics Medal table 🥇🥈🥉
Thank you, #Tokyo2020 pic.twitter.com/2dhEPTrODL
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ സ്റ്റാന്‍റിങ് എസ്എച്ച്1 വിഭാഗത്തില്‍ പത്തൊമ്പതുകാരിയായ അവാനി ലേഖാരയിലൂടെയാണ് ഇന്ത്യ ടോക്കിയോയില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കുന്നത്. 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലം നേടിയതോടെ പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായി അവാനി ലേഖാര മാറി.
-
See you soon @Paris2024! 💙 https://t.co/8cK2DwXVTU
— Paralympic Games (@Paralympics) September 5, 2021 " class="align-text-top noRightClick twitterSection" data="
">See you soon @Paris2024! 💙 https://t.co/8cK2DwXVTU
— Paralympic Games (@Paralympics) September 5, 2021See you soon @Paris2024! 💙 https://t.co/8cK2DwXVTU
— Paralympic Games (@Paralympics) September 5, 2021
അവാനിയെക്കൂടാതെ 50 മീറ്റർ എയർ പിസ്റ്റളിൽ മനീഷ് നർവാളും, ബാഡ്‌മിന്‍റണിൽ പ്രമോദ് ഭഗതും കൃഷ്‌ണ നാഗറും ജാവലിൻ ത്രോയിൽ സുമിത് ആന്‍റിലുമാണ് ഇന്ത്യക്കായി സ്വർണ മെഡല്‍ നേടിയത്.
മെഡലുകള്‍ക്കൊപ്പം റെക്കോഡും
ടേബില്‍ ടെന്നിസില്‍ ഭവിനബെൻ പട്ടേല്‍, ഷൂട്ടിങില്‍ സിങ്‌രാജ് അദാന, ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതൂണിയ, ഹൈജംപില്‍ നിഷാദ് കുമാര്‍, മാരിയപ്പന്‍ തങ്കവേലു, പ്രവീണ്‍ കുമാര്‍, ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ, ബാഡ്‌മിന്‍റണില്‍ സുഹാസ് യതിരാജ് എന്നിവരിലൂടെ ഇന്ത്യ എട്ട് വെള്ളി മെഡലുകള്‍ നേടി.
ഷൂട്ടിങില്‍ അവാനി ലേഖാരക്ക് പുറമേ സിങ്‌രാജ് അദാന, അമ്പെയ്ത്തില്‍ ഹര്‍വീന്ദര്‍ സിങ്, ഹൈജംപില്‍ ശരദ് കുമാര്‍, ജാവലിന്‍ ത്രോയില്‍ സുന്ദര്‍ സിങ് ഗുര്‍ജാര്‍, ബാഡ്‌മിന്‍റണില്‍ മനോജ് സര്‍കാര്‍ എന്നിവരാണ് ഇന്ത്യക്കായി വെങ്കലം നേടിയത്.
ജാവലിന്‍ ത്രോയില്‍ മിന്നും പ്രകടനത്തിലൂടെ സുമിത് ആന്‍റില്‍ ലോക റെക്കോഡ് നേടിയപ്പോള്‍ പാരാലിമ്പിക്‌സില്‍ റെക്കോഡ് സ്വന്തമാക്കിയ അവനി ലേഖാര ലോക റെക്കോഡിനൊപ്പമെത്തി. ഷൂട്ടിങ് താരമായ മനീഷ് നര്‍വാള്‍ പാരാലിമ്പിക്‌സില്‍ റെക്കോഡും നേടിയപ്പോള്‍ ഹെെജംപില്‍ നിഷാദ് കുമാറും പ്രവീണ്‍ കുമാറും ഏഷ്യന്‍ റെക്കോഡ് സ്വന്തമാക്കി.
Read more: പാരാലിമ്പിക്‌സിന് ഇന്ന് സമാപനം ; അവാനി ലേഖാര ഇന്ത്യൻ പതാകയേന്തും