ETV Bharat / sports

ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ സെമിയില്‍ - തായ്‌ലന്‍ഡ് വാർത്ത

തായ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍

India news  Thailand news  Lakshya Sen news  ഇന്ത്യ വാർത്ത  തായ്‌ലന്‍ഡ് വാർത്ത  ലക്ഷ്യ സെന്‍ വാർത്ത
ടീം ഇന്ത്യ
author img

By

Published : Feb 15, 2020, 2:00 PM IST

മനില: ഇന്ത്യന്‍ പുരഷ ടീം ബാഡ്‌മിന്‍റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ഫൈനലില്‍ കടന്നു. ക്വാർട്ടർ ഫൈനലില്‍ 3-2ന് തായ്‌ലാന്‍ഡിനെയാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ സെമിയില്‍ പരാജയപ്പെട്ടാലും ടീം ഇന്ത്യക്ക് വെങ്കല മെഡല്‍ ഉറപ്പിക്കാനാകും. ആദ്യ രണ്ട് സിംഗിൾസും തോറ്റതിനെ തുടർന്നാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്.

India news  Thailand news  Lakshya Sen news  ഇന്ത്യ വാർത്ത  തായ്‌ലന്‍ഡ് വാർത്ത  ലക്ഷ്യ സെന്‍ വാർത്ത
ഇന്ത്യ, തായ്‌ലാന്‍റ് ക്വാർട്ടർ ഫൈനല്‍ ഫലം.

ഡബിൾസ് മത്സരത്തില്‍ തായ്‌ലാന്‍ഡിന്‍റെ കിറ്റ്നുപോങ്, കെഡ്രന്‍-താനുപത് വിരിയ കുറ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 21-15, 16-21, 21-15. പിന്നാലെ സിംഗിൾസില്‍സുപ്പനു അവിങ്സനോണിനെ ഇന്ത്യയുടെ ലക്ഷ്യ സെന്നും പരാജയപ്പെടുത്തി. സ്‌കോർ 21-19, 21-18. നിർണായക ഡബിൾസ് മത്സരത്തില്‍ ചിരാഗ് ഷെട്ടി-കെ ശ്രീകാന്ത് സഖ്യം മാനെപോങ് ജോങ്ജിത്-നിപിറ്റിഫോണ്‍ പുങ്പൗപെറ്റ് കൂട്ടുകെട്ടിനെയും പരാജയപ്പെടുത്തിയതോടെ ടീം ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചു.

സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്തോനേഷ്യയെ ടീം ഇന്ത്യ നേരിടും. ക്വാർട്ടറില്‍ ഫിലിപെയിന്‍സിനെ 3-0ത്തിന് പരാജയപ്പെടുത്തിയാണ് ഇന്തോനേഷ്യ സെമിയില്‍ കടന്നത്. അതേസമയം നേരത്തെ 2016-ല്‍ ടീം ഇന്ത്യ ഇന്‍ഡോനേഷ്യയോട് സെമിയില്‍ പരാജയപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.