പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണിന്‍റെ പുരുഷ ഡബിൾസില്‍ ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍. സെമിഫൈനലില്‍ ലോക ആറാം സീഡായ ജപ്പാന്‍റെ വാട്‌നോബ-ഹിരോയൂക്കി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 25-23.
-
Highlights | An extraordinary second game sees Rankireddy and Shetty 🇮🇳 prevail over Endo and Watanabe 🇯🇵 to go through to the finals 🏸#HSBCBWFbadminton #HSBCRaceToGuangzhou #FrenchOpen2019 pic.twitter.com/S7dAhLWgv0
— BWF (@bwfmedia) October 26, 2019 " class="align-text-top noRightClick twitterSection" data="
">Highlights | An extraordinary second game sees Rankireddy and Shetty 🇮🇳 prevail over Endo and Watanabe 🇯🇵 to go through to the finals 🏸#HSBCBWFbadminton #HSBCRaceToGuangzhou #FrenchOpen2019 pic.twitter.com/S7dAhLWgv0
— BWF (@bwfmedia) October 26, 2019Highlights | An extraordinary second game sees Rankireddy and Shetty 🇮🇳 prevail over Endo and Watanabe 🇯🇵 to go through to the finals 🏸#HSBCBWFbadminton #HSBCRaceToGuangzhou #FrenchOpen2019 pic.twitter.com/S7dAhLWgv0
— BWF (@bwfmedia) October 26, 2019
50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്. ഫൈനലില്‍ ഇരുവരും ലോക ഒന്നാം സീഡായ ഇന്‍റോനീഷ്യയുടെ ഡിഗിയോൺ, സുകാമുൽജോ സഖ്യത്തെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍- 21-13, 22-20. നേരത്തെ ഇന്ത്യയുടെ പ്രതീക്ഷയായ പിവി സിന്ധുവും സൈന നെഹ്‌വാളും ടൂർണമെന്‍റില്‍ നിന്നും പുറത്തായിരുന്നു.