ജർമ്മനി : ഹൈലോ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ സൂപ്പർതാരം കിഡംബി ശ്രീകാന്ത്. ഹോങ് കോങിന്റെ ലോക ഒൻപതാം നമ്പർ താരം എൻജി കാ ലോംഗ് ആംഗസിനെ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് കീഴടക്കിയത്. സ്കോർ 21-11 12-21 21-19.
ആദ്യ സെറ്റ് 21-11 ന് അനായസം ശ്രീകാന്ത് നേടിയെങ്കിലും രണ്ടാം സെറ്റിൽ ഹോങ്കോങ് താരം അതി ശക്തമായി തിരിച്ചടിച്ചു. ഇതോടെ മത്സരം വാശിയേറിയതായി.
ALSO READ : ടി20 യിൽ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ്; റെക്കോഡ് നേട്ടവുമായി ജസ്പ്രീത് ബുംറ
എന്നാൽ അവസാന സെറ്റിൽ പിടിമുറുക്കിയ ശ്രീകാന്ത് സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കുകയായിരുന്നു. സെമിയിൽ മലേഷ്യയുടെ ലീ സി ജിയയെയാണ് ശ്രീകാന്തിന്റെ എതിരാളി.