ETV Bharat / sports

പ്രണോയിയെ അര്‍ജുന പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ച് ഗോപിചന്ദ്

നേരത്തെ ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ മലയാളി താരം എച്ച് എസ് പ്രണോയിയെ അര്‍ജുനാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാത്തത് വിവാദമായിരുന്നു.

gopichand news  prannoy news  arjuna award news  ഗോപിചന്ദ് വാര്‍ത്ത  പ്രണോയി വാര്‍ത്ത  അര്‍ജുന പുരസ്‌കാരം വാര്‍ത്ത
ഗോപിചന്ദ്
author img

By

Published : Jun 21, 2020, 5:03 PM IST

ന്യൂഡല്‍ഹി: മലയാളി ബാഡ്‌മിന്‍റണ്‍ താരം എച്ച് പ്രണോയിയെ അര്‍ജുനാ പുരാസ്‌കാരത്തിനായി ശുപാര്‍ശ ചെയ്ത് മുന്‍ ബാഡ്‌മിന്‍റണ്‍ താരവും പരിശീലകനുമായ പുല്ലേല ഗോപിചന്ദ്. ഖേല്‍രത്ന പുരസ്‌കാര ജേതാക്കള്‍ക്ക് ഒരാളെ അര്‍ജുന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യാനുള്ള അവസരമുണ്ടെന്നും ഇതനുസരിച്ചാണ് പ്രണോയിയുടെ പേര് ശുപാര്‍ശ ചെയ്തതെന്നുമാണ് ഗോപിചന്ദിന്‍റെ വെളിപ്പടുത്തല്‍. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുരസ്‌കാരത്തിനുള്ള ശുപാര്‍ശ ജൂണ്‍ മൂന്നിന് നല്‍കയെന്നും അദ്ദേഹം പറഞ്ഞു. പിവി സിന്ധു ഉള്‍പ്പെടെയുള്ള ബാഡ്മിന്‍റണ്‍ താരങ്ങള്‍ ഗോപിചന്ദിന്‍റി ബാഡ്മിന്‍റണ്‍ അക്കാദമിയിലൂടെയാണ് വളര്‍ന്നുവന്നത്.

ഇതോടെ പ്രണോയിയെ അര്‍ജുന പുരസ്‌കാരത്തിന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്യാത്തതിന്‍റെ പേരിലുള്ള വിവാദം അടുത്ത തലത്തിലേക്ക് കടന്നിരിക്കുകയാണ്. നേരത്തെ പുരസ്‌കാരത്തിനായി തന്‍റെ പേര് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യാത്തതിനെതിരെ പ്രണോയി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. 15 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നാണ് അസോസിയേഷന്‍ നിലപാട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.