കോപ്പൻഹേഗൻ : ഇന്ത്യയുടെ ബാഡ്‌മിന്‍റൻ ഇതിഹാസം പിവി സിന്ധു ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 1000 ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തായ്‌ലന്‍റിന്‍റെ ബുസാനൻ ഓങ്ക്‌ബാമ്രുൻങ്ഫാനിനെതിരെ 67 മിനിട്ട് നീണ്ടുനിന്ന കനത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയം സ്വന്തമാക്കിയത്. സ്കോർ : 21-16, 12-21, 21-15
ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം സിന്ധു മത്സരക്കുന്ന ആദ്യത്തെ ടൂർണമെന്‍റാണിത്. ഒളിമ്പിക്‌സിന് ശേഷം താരം ടൂർണമെന്‍റിൽ പങ്കെടുക്കുന്നതിനായി നീണ്ട ഇടവേള എടുത്തിരുന്നു. ലണ്ടൻ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് സൈന നെഹ്‌വാൾ, മുൻ പുരുഷ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് എന്നിവരും ടൂർണമെന്‍റിൽ പങ്കെടുക്കുന്നുണ്ട്.
ALSO READ : ടി 20 ലോകകപ്പ് ; യുഎഇയിലെ പിച്ചുകളിൽ സാധ്യത കൂടുതൽ ഇന്ത്യക്ക്, നിരീക്ഷണവുമായി ഇൻസമാം ഉൾ ഹക്ക്