ETV Bharat / sports

Carolina Marin: തിരിച്ച് വരവ് വൈകും; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനില്ലെന്ന് കരോലിന മാരിന്‍

author img

By

Published : Dec 11, 2021, 12:35 PM IST

ഇടത് കാൽമുട്ടിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണയായി മുക്തയായതിന് ശേഷമേ കളിക്കളത്തിലേക്ക് തിരിച്ചെത്തൂവെന്ന് കരോലിന മാരിന്‍ (Carolina Marin) സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

Carolina Marin  Carolina Marin pulls out of BWF World Championships  ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനില്ലെന്ന് കരോലിന മാരിന്‍  കരോലിന മാരിന്‍ സോഷ്യല്‍ മീഡിയ പോസ്റ്റ്  carolina marin instagram post
Carolina Marin: തിരിച്ച് വരവ് വൈകും; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനില്ലെന്ന് കരോലിന മാരിന്‍

മാഡ്രിഡ്: ബാഡ്‌മിന്‍റണ്‍ കളത്തിലേക്കുള്ള മുന്‍ ലോക ചാമ്പ്യന്‍ കരോലിന മാരിന്‍റെ തിരിച്ച് വരവ് വൈകും. ഞായറാഴ്‌ച ആരംഭിക്കാനിരിക്കുന്ന ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനുണ്ടാവില്ലെന്ന് മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള മാരിന്‍ അറിയിച്ചു.

ഇടത് കാൽമുട്ടിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണയായി മുക്തയായതിന് ശേഷമേ കളിക്കളത്തിലേക്ക് തിരിച്ചെത്തൂവെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

“എപ്പോഴും ആരോഗ്യപരമായിരിക്കുന്നതിനാണ് ഞാന്‍ മുൻഗണ നല്‍കുന്നത്. ഇക്കാരണത്താലാണ് ലോക ചാമ്പ്യൻഷിപ്പ് കളിക്കേണ്ടെന്ന് ഞാനും എന്‍റെ ടീമും തീരുമാനിച്ചത്. പരിക്ക് 100 ശതമാനം ഭേദമാകുന്നത് വരെ, മത്സരത്തിലേക്ക് മടങ്ങിവരാനുള്ള ഔപചാരിക തീയതി പ്രഖ്യാപനം വേണ്ട എന്ന തീരുമാനവും ഞങ്ങൾ എടുത്തിട്ടുണ്ട്.

also read: അവഗണന സഹിക്കാന്‍ വയ്യ...; യുണൈറ്റഡ് വിടാനൊരുങ്ങി ആന്‍റണി മാർഷ്യൽ

പരിക്കിന്‍റെ പുരോഗതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. അടുത്ത ഫെബ്രുവരിയിലോ, മാർച്ചിലോ ഔദ്യോഗികമായി തിരിച്ച് വരവിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്“. മാരിന്‍ പറഞ്ഞു.

കഴിഞ്ഞ മെയിലാണ് സ്‌പാനിഷ് താരത്തിന്‍റെ ഇടത് കാല്‍മുട്ടിന് പരിക്കേല്‍ക്കുന്നത്. ഇതിന്‍റെ ഫലമായി ടോക്കിയോ ഒളിമ്പിക്‌സ് അടക്കം 27കാരിയായ താരത്തിന് നഷ്ടമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.