മാഡ്രിഡ് : ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വിജയത്തുടക്കം. പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ സ്‌പെയിനിന്‍റെ പാബ്ലോ അബിയാനെയാണ് ശ്രീകാന്ത് കീഴടക്കിയത്.
36 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യന്‍ താരം വിജയം പിടിച്ചത്. മത്സരത്തിലുടനീളം ശ്രീകാന്തിന് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ പാബ്ലോയ്‌ക്കായില്ല. സ്‌കോര്‍: 21-12, 21-16.
അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ സായ് പ്രണീത് തോല്‍വി വഴങ്ങി. ഡച്ചുകാരന്‍ മാർക്ക് കാൽജോയോടാണ് സായ് പ്രണീത് കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ തോല്‍വി.
also read: Ligue 1 : എംബാപ്പെയ്‌ക്ക് ഇരട്ട ഗോള്‍ ; മൊണോക്കോയെ തകര്‍ത്ത് പിഎസ്‌ജി കുതിപ്പ്
ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരത്തിനായെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ സായ് പ്രണീത് കീഴടങ്ങി. സ്‌കോര്‍: 21-17, 7-21, 18-21.