ETV Bharat / sports

PV Sindhu: വിശ്വ കിരീടം നിലനിര്‍ത്താന്‍ സിന്ധു; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ വെള്ളിമെഡല്‍ നേടിയ സിന്ധു ഫ്രഞ്ച് ഓപ്പൺ, ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപ്പൺ എന്നിങ്ങനെ തുടർച്ചയായ മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ സെമിയിലെത്തി മിന്നുന്ന ഫോമിലാണ്.

BWF World Championships  PV Sindhu Eyes Title Defence  world badminton championship  ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം കിരീടത്തിന് സിന്ധു
PV Sindhu: വിശ്വ കിരീടം നിലനിര്‍ത്താന്‍ സിന്ധു; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം
author img

By

Published : Dec 11, 2021, 1:48 PM IST

ന്യൂഡല്‍ഹി: ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷയില്‍ ഇന്ത്യയുടെ പിവി സിന്ധു. സ്‌പെയിനിൽ ഞായറാഴ്‌ചയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ വെള്ളിമെഡല്‍ നേടിയ സിന്ധു ഫ്രഞ്ച് ഓപ്പൺ, ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപ്പൺ എന്നിങ്ങനെ തുടർച്ചയായ മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ സെമിയിലെത്തി മിന്നുന്ന ഫോമിലാണുള്ളത്.

ഇതോടെ 2019ല്‍ സ്വിറ്റ്‌സര്‍ലന്‍റിലെ ബേസലില്‍ നേടിയ വിശ്വ കിരീടം വീണ്ടും ഉയര്‍ത്താന്‍ താരത്തിനാവുമെന്നാണ് വിലയിരുത്തല്‍. മുഴുവന്‍ ഇന്ത്യോനേഷ്യന്‍ താരങ്ങള്‍ പിന്‍വാങ്ങിയതും മൂന്ന് തവണ ചാമ്പ്യനായ കരോലിന മാരിനും, 2017 ലെ ജേതാവ് നൊസോമി ഒകുഹാരയും പിന്മാറിയതും വനിതാ വിഭാഗം മത്സരങ്ങളുടെ മാറ്റ് കുറച്ചിട്ടുണ്ട്.

കാര്യങ്ങള്‍ അത്ര എളുപ്പമല്ല

കിരീടം നിലനിര്‍ത്തുകയെന്നത് സിന്ധുവിന് എളുപ്പമാകില്ല. കാരണം തായ്‌ലന്‍ഡിന്‍റെ പോൺപാവീ ചോച്ചുവോങ് (ഒമ്പതാം സീഡ്) , ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ് ( ടോപ്പ് സീഡ്), ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ് തുടങ്ങിയവരാണ് ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് എതിരാളികള്‍.

also read: Carolina Marin: തിരിച്ച് വരവ് വൈകും; ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിനില്ലെന്ന് കരോലിന മാരിന്‍

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ഫൈനലില്‍ ആന്‍ സേ-യങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോൺപാവീ ചോച്ചുവോങ്ങിനോടും സിന്ധു കീഴടങ്ങിയിരുന്നു. ഇതോടെ ഇവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിച്ചാല്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവിന് വീണ്ടും വിശ്വകിരീടമുയര്‍ത്താം.

ചാമ്പ്യന്‍ഷിപ്പിന് സൈനയില്ല

പരിക്ക് തിരിച്ചടിയായതോടെ ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവും 2015ലെ വെള്ളി മെഡൽ ജേതാവുമായ സൈന നെഹ്‌വാളിന് ചാമ്പ്യന്‍ഷിപ്പ് നഷ്‌ടമാവും. സൈനയുടെ കരിയറില്‍ ആദ്യമായാണ് ലോക ചാമ്പ്യൻഷിപ്പ് നഷ്‌ടമാവുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.