ETV Bharat / sports

സാത്വിക്, ചിരാഗ് സഖ്യത്തെ അർജുന പുരസ്‌കാരത്തിന് ശുപാർശ ചെയ്‌ത് ബിഎഐ

ഇരുവരെയും കൂടാതെ സമീർ വർമയുടെ പേരും ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ അർജുനാ പുരസ്‌കാരത്തിനായി നിർദ്ദേശിച്ചിട്ടുണ്ട്

author img

By

Published : Jun 3, 2020, 9:37 AM IST

bai news  chirag news  satwik news  sameer news  ബിഎഐ വാർത്ത  ചിരാഗ് വാർത്ത  സാത്വിക് വാർത്ത  സമീർ വാർത്ത
സാത്വിക്, ചിരാഗ് സഖ്യംസാത്വിക്, ചിരാഗ് സഖ്യം

ന്യൂഡല്‍ഹി: ബാഡ്‌മിന്‍റണിലെ പുരുഷ ഡബിൾസ് സഖ്യമായ സാത്വിക് സായ്‌രാജ് റാങ്കിറെഡിയെയും ചിരാഗ് ഷെട്ടിയേയും സിംഗിൾസ് താരം സമീർ വർമയെയും അർജുന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്‌തു. ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ(ബിഎഐ)യാണ് ഇരുവരുടെയും പേര് പുരസ്‌കാരത്തിനായി നിർദേശിച്ചത്. കൂടാതെ ഭാസ്‌കർ ബാബു, എസ്‌ മുരളീധരന്‍ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും നിർദ്ദേശിച്ചിട്ടുണ്ടെന്നും ബിഎഐ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വർഷമായി സാത്വിക് ചിരാഗ് സഖ്യം സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചെവെക്കുന്നുണ്ട്. കഴിഞ്ഞ വർഷം തായ്‌ലന്‍ഡ് ഓപ്പണ്‍ സ്വന്തമാക്കിയ ഇരുവരും നിലവില്‍ ടോക്കിയോ ഒളിമ്പിക് യോഗ്യത സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കഴിഞ്ഞ വർഷം മൂന്ന് ടൂർണമെന്‍റുകളില്‍ കിരീടം സ്വന്തമാക്കിയ സമീർ വർമ ലോക റാങ്കിങ്ങില്‍ 11-ാം സ്ഥാനത്താണ്.

കേന്ദ്ര കായിക മന്ത്രാലയം മെയ് അഞ്ചാം തീയതിയാണ് പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇമെയില്‍ വഴി നാമനിർദേശം നല്‍കിയാല്‍ മതിയെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.