ETV Bharat / sports

സിന്ധുവിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ - ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്

പുരുഷവിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയ 36കാരനായ സായ് പ്രണീതിന് അഞ്ച് ലക്ഷം രൂപയും സമ്മാനിക്കും

സിന്ധുവിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍
author img

By

Published : Aug 26, 2019, 7:48 AM IST

ന്യൂഡല്‍ഹി: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ചരിത്രം കുറിച്ച പി.വി സിന്ധുവിന് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍. ലോക നാലാം നമ്പര്‍ താരത്തിനെതിരെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ആധികാരിക ജയം. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തുന്നത്. ഈ ജയത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സിന്ധു ചൈനീസ് ഇതിഹാസം യാങ് നിന്നിന് ഒപ്പമെത്തി.

ആറ് തവണ പങ്കെടുത്തപ്പോള്‍ 5 തവണയും സിന്ധു മെഡല്‍ നേടിയിരുന്നു. മികച്ച വിജയത്തില്‍ സിന്ധുവിനെ അഭിനന്ദിച്ച ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഹിമന്ദ ബിശ്വ ശര്‍മയാണ് പാരിതോഷികത്തിന്‍റെ കാര്യം പ്രഖ്യാപിച്ചത്.

പുരുഷവിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കിയ 36കാരനായ സായ് പ്രണീതിനെയും ഹിമന്ദ ബിശ്വ അഭിനന്ദിച്ചു. ഇന്ത്യന്‍ ബാഡ്‌മിന്‍റണ് അഭിമാനകരമായ നേട്ടമാണ് പ്രണീത് സ്വന്തമാക്കിയതെന്ന് പറഞ്ഞ അസോസിയേഷന്‍ പ്രസിഡന്‍റ്, പ്രണീതിന് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. 1983ലെ ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രകാശ് പദുക്കോണ്‍ മെഡല്‍ നേടിയതിന് ശേഷം ഇപ്പോഴാണ് ഒരു ഇന്ത്യന്‍ പുരുഷതാരം ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്നത്.

Intro:Body:

gg

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.