ETV Bharat / sports

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ്:  സെമിയിൽ പിവി സിന്ധുവിന്  തോൽവി

ലോക റാങ്കിങ്ങില്‍ 11ാം സ്ഥാനത്തുള്ള ചോച്ചുവോങ്ങിനോട് ഒന്നു പൊരുതാന്‍ പോലും ഏഴാം റാങ്കുകാരിയായ സിന്ധുവിന് കഴിഞ്ഞില്ല.

All England Championships  PV Sindhu  Semi-finals  Pornpawee Chochuwong  Thailand  ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷ്  പിവി സിന്ധു
ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ്: പിവി സിന്ധുവിന് സെമിയിൽ തോൽവി
author img

By

Published : Mar 20, 2021, 9:06 PM IST

ബിര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് തോല്‍വി. വനിതകളുടെ സിംഗിള്‍സ് സെമി ഫൈനലില്‍ തായ്‌ലാന്‍റ് താരം പോണ്‍പാവി ചോച്ചുവോങ്ങിനോടാണ് ലോക ചാമ്പ്യന്‍ തോല്‍വി വഴങ്ങി പുറത്തായത്. ലോക റാങ്കിങ്ങില്‍ 11ാം സ്ഥാനത്തുള്ള ചോച്ചുവോങ്ങിനോട് ഒന്നു പൊരുതാന്‍ പോലും ഏഴാം റാങ്കുകാരിയായ സിന്ധുവിന് കഴിഞ്ഞില്ല.

വെറും 43 മിനുട്ടു നീണ്ട മത്സരത്തില്‍ 21-17, 21-9 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തായ്‌ലാന്‍റ് താരത്തിന്‍റെ വിജയം. മത്സരം കടുത്തതാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പിഴവുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരുമെന്നും പിവി സിന്ധു പ്രതികരിച്ചു. അതേസമയം ക്വാ‍‍ർട്ടറിൽ ജപ്പാന്‍റെ മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിക്കെതിരെ നടത്തിയ പ്രകടനത്തിന്‍റെ നിഴല്‍ പോലും പുറത്തെടുക്കാൻ സിന്ധുവിന് സാധിച്ചിരുന്നില്ല.

യമാഗൂച്ചിക്കെതിരെ ഒന്നര മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 16-21 21-16 21-19 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ വിജയം . ഏറെ സമയം നീണ്ട ക്വാ‍‍ർട്ടര്‍ മത്സരത്തിന് ശേഷം താരത്തിന് ആവശ്യമായ വിശ്രമത്തിന് അവസരം നൽകിയില്ലെന്നത് തോൽവിക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും എല്ലാ ഇന്ത്യന്‍ താരങ്ങളും പുറത്തായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.