ഇന്ത്യയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനി ഷൂട്ടേഴ്‌സിന് ഇന്ത്യ വിസ നിഷേധിച്ചതിനെതിരെ നടപടിയുമായി ലോക റെസ്ലിങ് അസോസിയേഷന്‍. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള ആശയ വിനിമയം ഒഴിവാക്കാൻ അസോസിയേഷൻ അംഗ രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നൽകി. ചര്‍ച്ചകളും, ബന്ധവും അടിയന്തരമായി റദ്ദ് ചെയ്യുവാനാണ് യു ഡബ്ല്യു ഡബ്ല്യു അംഗ രാജ്യങ്ങളോടും അനുബന്ധ രാജ്യങ്ങളോടും നിര്‍ദ്ദേശിച്ചത്. ലോക റെസ്ലിങ് അസോസിയേഷന്റെ നിലപാട് ഇന്ത്യന്‍ റെസ്ലിങ് താരങ്ങള്‍ക്ക് തിരിച്ചടിയാകും.
പാകിസ്ഥാനി ഷൂട്ടേഴ്‌സിന് ഇന്ത്യ വിസ നിഷേധിച്ചതില്‍ കര്‍ശന നടപടിയുമായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയും രംഗത്തെത്തിയിരുന്നു. രാജ്യാന്തര മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാവുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഒളിമ്പിക്‌സ് കമ്മറ്റി നിര്‍ത്തിവച്ചു. വലിയ ടൂര്‍ണമെന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള അനുമതി ഇന്ത്യക്കിനി നൽകില്ലെന്നും ഒളിമ്പിക്‌സ് കമ്മറ്റി നിലപാടെടുത്തിരുന്നു.