ന്യൂഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യന്‍ തരാം സൗരഭ് ചൗധരിക്ക് ലോക റെക്കോര്‍ഡോടെ സ്വർണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണ് സൗരഭിന്‍റെ റെക്കോര്‍ഡ് നേട്ടം.
Another gold for India 🇮🇳 in New Delhi! #ISSFWC pic.twitter.com/icYGfLPMKT
— ISSF (@ISSF_Shooting) February 24, 2019 " class="align-text-top noRightClick twitterSection" data="
">Another gold for India 🇮🇳 in New Delhi! #ISSFWC pic.twitter.com/icYGfLPMKT
— ISSF (@ISSF_Shooting) February 24, 2019Another gold for India 🇮🇳 in New Delhi! #ISSFWC pic.twitter.com/icYGfLPMKT
— ISSF (@ISSF_Shooting) February 24, 2019
245 പോയിന്റ് നേടിയ സൗരഭ് സെര്‍ബിയയുടെ ഡമിര്‍ മികെച്ചിനെ മറികടന്നാണ് സ്വർണം നേടിയത്. യൂത്ത് ലോകകപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള സൗരഭിന്‍റെ ആദ്യ സീനിയര്‍ ലോകകപ്പ് കൂടിയായിരുന്നു ഇത്. വിജയത്തോടെ 2020-ലെ ടോകിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. അവസാന ഷോട്ടിന് മുമ്പുതന്നെ സ്വര്‍ണം നേടിയ സൗരഭ് അവസാന ഷോട്ടിലാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ജൂനിയര്‍ ലെവലിലും ഇതേ മത്സരയിനത്തില്‍ ലോക റെക്കോര്‍ഡ് സൗരഭിന്റെ പേരിലാണ്.