പ്രഥമപ്രോ വോളിബോൾ ലീഗിന്റെ ഫൈനലില്‍ കടന്ന് കാലിക്കറ്റ് ഹീറോസ്. സെമിയില്‍ യു മുംബയെ തകര്‍ത്താണ് ചെമ്പടയുടെ മുന്നേറ്റം. എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കാലിക്കറ്റ് ഹീറോസിന്റെജയം.
ചെന്നൈ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാസ്മരിക പ്രകടനമാണ് കേരളത്തിന്റെ സ്വന്തം ടീമായ കാലിക്കറ്റ് ഹീറോസ് കാഴ്ചവച്ചത്. 15-12, 15-9, 16-14 എന്നീ സ്കോറുകൾക്കായിരുന്നു കാലിക്കറ്റിന്റെ ജയം. മുൻ മത്സരങ്ങളിലെ പോലെ എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നായകൻ കൂടിയായ മലയാളി താരം ജെറോം വിനീതിന്റെ തകർപ്പൻ ഫോമിലായിരുന്നുചെമ്പടയുടെ കുതിപ്പ്. പന്ത്രണ്ട് പോയിന്റാണ് ജെറോം ഇന്നലെ നേടിയത്.
Semifinal nerves? Not at all, says the #Chembada! Make some noise for the first finalist of #RuPayPVL - The @CalicutHeroes !#ThrillKaCall pic.twitter.com/1lrFjbegSd
— Pro Volleyball (@ProVolleyballIN) February 19, 2019 " class="align-text-top noRightClick twitterSection" data="
">Semifinal nerves? Not at all, says the #Chembada! Make some noise for the first finalist of #RuPayPVL - The @CalicutHeroes !#ThrillKaCall pic.twitter.com/1lrFjbegSd
— Pro Volleyball (@ProVolleyballIN) February 19, 2019Semifinal nerves? Not at all, says the #Chembada! Make some noise for the first finalist of #RuPayPVL - The @CalicutHeroes !#ThrillKaCall pic.twitter.com/1lrFjbegSd
— Pro Volleyball (@ProVolleyballIN) February 19, 2019
പ്രോ വോളീബോളിന്റെ പ്രഥമ സീസണിലെ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയാണ് കാലിക്കറ്റ് ഹീറോസ് ഫൈനലില്‍ പ്രവേശിച്ചത്. മത്സരനിയമത്തില് വരുത്തിയ ഭേദഗതികളോടെയാണ് ലീഗിലെ പ്ലേ ഓഫ് മത്സരങ്ങൾക്ക് തുടക്കമായത്. ഒരു ടീം മൂന്ന് സെറ്റ് ജയിച്ചാല്‍ മത്സരം അവസാനിപ്പിക്കും. 15 പോയിന്റ് നേടുന്നവർ വിജയികളാകുന്ന സെറ്റില്‍14-14ന് സമനിലയിലായാല്‍ രണ്ട് പോയിന്റ് ലീഡ് നേടി മാത്രമേ സെറ്റ് ജയിക്കാനാകൂ. ഈ മത്സരത്തോടെ പ്രോ വോളിയില്‍ 200 പോയന്റില്‍ എത്തുന്ന ആദ്യ ടീമായും കാലിക്കറ്റ് ഹീറോസ് മാറി.
ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ചെന്നൈ സ്പാർട്ടൺസുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ കൊച്ചി വിജയിച്ചാല്‍ പ്രോ വോളീ ലീഗിലെ പ്രഥമ ഫൈനലില്‍ കേരളത്തില്‍ നിന്നുള്ള ടീമുകളാകും കന്നി കിരീടത്തിനായി ഏറ്റുമുട്ടുക.