ETV Bharat / sitara

പേടിക്കാന്‍ തയ്യാറായിക്കോളൂ, സോംമ്പി റെഡ്ഡി ടീസര്‍ എത്തി

സാമന്ത അക്കിനേനിയാണ് ടീസര്‍ പുറത്തുവിട്ടത്. തേജ് സജ്ജ, ആനന്ദി, ദക്ഷ നഗര്‍കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൊവിഡും സിനിമയുെട പശ്ചാത്തലമാകുന്നുണ്ട്

author img

By

Published : Dec 5, 2020, 2:15 PM IST

പേടിക്കാന്‍ തയ്യാറായിക്കോളൂ, സോംമ്പി റെഡ്ഡി ടീസര്‍ എത്തി  Zombie Reddy First Bite Official Teaser  Zombie Reddy  Prasanth Varma Film  സോംമ്പി റെഡ്ഡി ടീസര്‍ എത്തി  സോംമ്പി റെഡ്ഡി ടീസര്‍
പേടിക്കാന്‍ തയ്യാറായിക്കോളൂ, സോംമ്പി റെഡ്ഡി ടീസര്‍ എത്തി

ആവ്, കല്‍ക്കി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് വര്‍മ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ തെലുങ്ക് ചിത്രം സോംമ്പി റെഡ്ഡിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. തെലുങ്കിലെ ആദ്യ സോംമ്പി ചിത്രമെന്ന വിശേഷണത്തോടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. സാമന്ത അക്കിനേനിയാണ് ടീസര്‍ പുറത്തുവിട്ടത്. തേജ് സജ്ജ, ആനന്ദി, ദക്ഷ നഗര്‍കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. കൊവിഡും സിനിമയുെട പശ്ചാത്തലമാകുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ തന്നെ കൊവിഡ് പശ്ചാത്തലമാക്കി സിനിമ ഒരുക്കുമെന്ന് പ്രശാന്ത് വര്‍മ അറിയിച്ചിരുന്നു. പ്രശാന്തിന്‍റെ ആദ്യ ചിത്രമായ ആവിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. നാനി ആദ്യമായി നിര്‍മിച്ച ചിത്രത്തില്‍ നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍, റെജീന കാസാന്‍ഡ്ര എന്നിവരാണ് പ്രധാന താരങ്ങളായത്. പ്രശാന്ത് വര്‍മ തന്നെയാണ് സോംമ്പി റെഡ്ഡിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ് ശേഖര്‍ വര്‍മയാണ് നിര്‍മാണം. ആപ്പിള്‍ ട്രീ സ്റ്റുഡിയോസിന്‍റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മാര്‍ക്ക്.കെ.റോബിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.