യോഗി ബാബു നായകനാകുന്ന ഏറ്റവും പുതിയ തമിഴ് സിനിമ മണ്ടേലയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു ഗ്രാമത്തിലെ തെരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ച് നടക്കുന്ന കള്ളവോട്ട് അടക്കുള്ള സംഭവങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. യോഗി ബാബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്. മഡോണി അശ്വിനാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. എസ്.ശശികാന്താണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചക്രവര്‍ത്തി രാമചന്ദ്രയാണ് സഹനിര്‍മാതാവ്. ഭരത് ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നടന്‍ ശിവകാര്‍ത്തികേയന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് ടീസര്‍ റിലീസ് ചെയ്‌തിരിക്കുന്നത്. സങ്കിലി മുരുകന്‍, ജി.എം സുന്ദര്‍, ഷീല രാജ്‌കുമാര്‍ എന്നിവരാണ് സിനിമയില്‍ യോഗി ബാബുവിന് പുറമെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">