മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മുക്ത ജോര്‍ജ്. നിരവധി മലയാള സിനിമകളില്‍ തിളങ്ങിയ താരത്തെ മലയാളികള്‍ എന്നും ഓര്‍ക്കുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ ലിസമ്മയായിട്ടാണ്. സലീംകുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. സിനിമകള്‍ക്ക് പുറമെ മിനിസ്ക്രീനിലും നിറഞ്ഞുനിന്നിരുന്ന താരം വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം മുക്ത വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഉടന്‍ ആരംഭിക്കാന്‍ ഒരുങ്ങുന്ന ഒരു ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരത്തിന്‍റെ മടങ്ങിവരവ്. അടുത്തിടെ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന കൂടത്തായി എന്ന മലയാളം സീരിയലിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ജോളിയായാണ് മുക്ത അഭിനയിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
- " class="align-text-top noRightClick twitterSection" data="
">
'ഒരിടവേളക്ക് ശേഷം ഞാന്‍ വീണ്ടും നിങ്ങള്‍ക്ക് മുമ്പില്‍ എത്തുകയാണ്, എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണം' പരമ്പരയുടെ പോസറ്റര്‍ പങ്കുവെച്ചുകൊണ്ട് മുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.