ETV Bharat / sitara

'യേശുവിനെ ഓര്‍ത്തിരുന്നെങ്കില്‍ ഇത്ര കടുത്ത പദങ്ങൾ പറയില്ലായിരുന്നു' : പാലാ ബിഷപ്പിനെതിരെ പോൾ സക്കറിയ

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടി ജിഹാദ് പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പോൾ സക്കറിയ

പാലാ ബിഷപ്പ് വിവാദം വാർത്ത  പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വാർത്ത  മാർ ജോസഫ് കല്ലറങ്ങാട്ട് പോൾ സക്കറിയ വാർത്ത  പോൾ സക്കറിയയുടെ വിമർശനം വാർത്ത  മുസ്ലിം നർകോട്ടിക്‌സ് വാർത്ത  നാർകോട്ടിക്‌ ജിഹാദ് പോൾ സക്കറിയ വാർത്ത  pala bishop mar joseph kallarangatt news latest  writer paul zakaria mar joseph kallarangatt news  writer paul zakaria criticism news  narcotic jihad pala bishop news update  narcotic jihad paul zakaria news
പോൾ സക്കറിയ
author img

By

Published : Sep 12, 2021, 4:06 PM IST

കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് പ്രവർത്തിക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ വിവാദ പരാമർശം തള്ളി എഴുത്തുകാരൻ പോൾ സക്കറിയ. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ ആരോപണം കേരളത്തിന്‍റെ സാമൂഹിക സൗഹാർദം തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളികളുടെ മതേതര സംസ്‌കാരത്തിനും, മതങ്ങളുടെ സഹവർത്തിത്വത്തിനും, എല്ലാ നവോഥാനമൂല്യങ്ങൾക്കും നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്‌താവന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പോൾ സക്കറിയയുടെ പ്രതികരണം.

നാർക്കോട്ടിക് ഉപയോഗമെന്ന അതീവ ഗുരുതരമായ കുറ്റത്തിന് ഏതെങ്കിലുമൊരു മതത്തിന്‍റെ നിറമില്ല. അതിൽ സർവമതങ്ങളും ജാതികളും ഉണ്ട്. ജിഹാദി എന്നത് മുസ്‌ലിം മതക്കാരിൽ മാത്രമല്ല, അത് ഹിന്ദു, ക്രിസ്‌ത്യൻ മതങ്ങളിലുമുണ്ട്. മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ, അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ മതം മാറ്റുന്ന ഹിന്ദു- ക്രൈസ്‌തവ യുവാക്കളുടെ പ്രവൃത്തിയെ ലൗ ധർമയുദ്ധം, ലൗ കുരിശുയുദ്ധം എന്ന് വിളിക്കാമോ എന്നും എഴുത്തുകാരൻ വിമർശിച്ചു.

കേരളം ജാതി ഭേദമന്യേ ഗൾഫിലെ മുസ്‌ലിം രാജ്യങ്ങളിൽ അധ്വാനിച്ച് പണമുണ്ടാക്കുകയാണ്. കുറച്ചുപേർ അഴിച്ചുവിടുന്ന ഇസ്ലാമോഫോബിയയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടായാൽ അത് വലിയ പ്രത്യാഘാതമാകും. യേശുവിന്‍റെ സന്ദേശത്തിന് എതിരാണ് പാലാ ബിഷപ്പിനെ പോലുള്ളവരുടെ പരാമർശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • " class="align-text-top noRightClick twitterSection" data="">

പോൾ സക്കറിയയുടെ വിമർശനം

'പാലാ ബിഷപ്പും "മുസ്ലിം നാർക്കോട്ടിക്‌സും". പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പ്രസ്‌താവന മലയാളികളുടെ മതേതര സംസ്‌കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോഥാനമൂല്യങ്ങൾക്കും വെല്ലുവിളിയാണ്. അത് ഏറ്റവും വലിയ ഭീഷണിയായി തീരുന്നത് കേരളത്തിലെ ക്രൈസ്‌തവ സമൂഹം നൂറ്റാണ്ടുകളിലൂടെ പണിതുയർത്തിയ സഹിഷ്‌ണുതയിലടിയുറച്ച മാനവിക സംസ്‌കാരത്തിനാണ്.

ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളെ തകർക്കാനും അവയിലെ യുവതീയുവാക്കളെ നാർക്കോട്ടിക് കെണിയിൽ വീഴ്ത്തി ജിഹാദികളാക്കാനും മുസ്ലിം ജിഹാദികൾ നാർക്കോട്ടിക് ജിഹാദ് എന്നൊരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞുവത്രേ.

ലൗ ജിഹാദ് വേറെയുണ്ട്. അത് ആദ്യം വന്നു.

സംഘപരിവാർ തലച്ചോറുകൾ മെനഞ്ഞെടുത്തതും കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചതുമായ വാക്കാണ് ലൗ ജിഹാദ്. അതായത് മുസ്ലിം യുവാക്കൾ ആസൂത്രിതമായി ഹിന്ദു-ക്രൈസ്തവ യുവതികളോട് പ്രണയം നടിച്ച് അവരെ മതം മാറ്റി കല്യാണം കഴിച്ച് ജിഹാദികൾ ആക്കുന്നു. ഒരുപക്ഷേ അത്തരം സംഭവങ്ങൾ നടന്നിരിക്കാം. കാരണം എല്ലാ മതങ്ങളിലും മതംമാറ്റം നല്ല വരുമാനമുള്ള ഇടപാടാണ്. ജിഹാദിന് പോയി എന്ന് പറയപ്പെടുന്ന പെൺകുട്ടികൾ ഇതിൽ പെട്ടവരായിരിക്കാം.

More Read: നർകോട്ടിക് ജിഹാദ്: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ദീപിക മുഖപ്രസംഗം

പക്ഷെ ഇത്തരം സംഭവങ്ങളുടെ -- വളരെ അനായാസം ചെയ്യാവുന്ന - ഒരു കണക്കെടുപ്പ് നടത്തി പ്രസിദ്ധപ്പെടുത്താൻ സംഘപരിവാരമോ ക്രൈസ്‌തവ മേലധ്യക്ഷന്മാരോ മാധ്യമങ്ങളോ ശ്രമിച്ചതായി കണ്ടിട്ടില്ല. അതുകൊണ്ട് ലൗ ജിഹാദ് മറ്റൊരു തുമ്പില്ലാത്ത കഥയായി അവശേഷിക്കുന്നു.

എന്നാലൊരു പ്രശ്‌നമുണ്ട്. മുസ്ലിം പെൺകുട്ടികളെ പ്രണയിച്ചോ അല്ലെങ്കിൽ അവരോട് പ്രണയം നടിച്ചോ, അവരെ മതം മാറ്റിയോ അല്ലാതെയോ, വിവാഹം കഴിക്കുന്ന ഹിന്ദു-ക്രിസ്ത്യൻ യുവാക്കളുടെ പ്രവർത്തിയെ നാം എന്ത് വിളിക്കും? ലൗ ധർമയുദ്ധം ? ലൗ കുരിശുയുദ്ധം? എന്‍റെ കുടുംബത്തിൽ തന്നെ ഒരു യുവതലമുറക്കാരൻ മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട്.

എന്‍റെ രണ്ട് മലയാളി മുസ്ലിം സുഹൃത്തുക്കളുടെ പെണ്മക്കളിലൊരാളെ ഒരു യുപി ബ്രാഹ്മണനും മറ്റൊരാളെ ഒരു മാർവാഡിയുമാണ് വിവാഹം ചെയ്‌തത്. മുസ്ലിമിനെ വിവാഹം ചെയ്‌ത ജോർജ് ഫെർണാണ്ടസ് ബിജെപി യുടെ കണ്ണിലുണ്ണിയായിരുന്നു. എന്‍റെ അറിവ് ശരിയാണെങ്കിൽ ബിഹാറിലെ ബിജെപിക്കാരനായ മുൻ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ സുശീൽ മോഡിയുടെ ഭാര്യ കേരള ക്രിസ്ത്യാനിയാണ്.

ഇതുപോലെ എത്രയോ ഉദാഹരണങ്ങൾ. പാലാ ബിഷപ്പിന്‍റെയും സംഘപരിവാറിന്‍റെയും കണ്ണിൽ മുസ്ലിം യുവാക്കൾക്ക് മാത്രമാണ്‌ മിശ്രവിവാഹം നിഷിദ്ധം. ഇവർ മുസ്ലിം മതമൗലികവാദികളോട് ധാരണയിലെത്തിയിട്ടുണ്ടോ എന്ന് സംശയിച്ചുപോകുന്നു.

മതംമാറ്റത്തിന് പല സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന് വേണ്ടി മതംമാറ്റിക്കൽ തൊഴിലിലേർപ്പെട്ടിരിക്കുന്ന കീടജന്മങ്ങൾ നമ്മുടെ മൂന്നുമതങ്ങളിലും ഉണ്ട്. അവർ അത്ര പരമരഹസ്യമായൊന്നുമല്ല ഈ ഹീനകൃത്യം ചെയ്യുന്നത്. അതുകൊണ്ടാണ് ബിഷപ്പ് ഒരു വിരൽ മുസ്ലിങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ മറ്റൊരു വിരൽ അദ്ദേഹത്തിന് നേരെയും ചൂണ്ടപ്പെടുന്നത്.

ലൗ ജിഹാദിനെ ഒരു ജീവന്മരണപ്രശ്‌നമായി ബിഷപ്പ് ഉയർത്തി കാണിക്കുമ്പോളും, പത്രവാർത്തകളനുസരിച്ച്, അദ്ദേഹം തന്നെ ഉദാഹരണമായി അവതരിപ്പിക്കുന്നത് ജിഹാദികളായിത്തീർന്നു എന്ന് പറയപ്പെടുന്ന ഒരു ക്രിസ്ത്യൻ യുവതിയെയും ഒരു ഹിന്ദു യുവതിയെയും മാത്രമാണ്.

രണ്ടല്ല അങ്ങനെയുള്ള ഇരുപത് ജിഹാദികൾ ഉണ്ടെന്നു വയ്ക്കുക. ഏത് മതത്തിലാണ് ഇരുപത് പമ്പരവിഡ്ഢികൾ ഇല്ലാത്തത്‌? ബിഷപ്പിന്‍റെ സ്വന്തം മതത്തിലും ഹിന്ദുമതത്തിലും അവരുടെ സ്വന്തം "ജിഹാദി"കളെ എണ്ണി നോക്കുന്നത് വിജ്ജാനപ്രദമായിരിക്കും.

എന്നാൽ ഇത്രയും ലളിതമല്ല ബിഷപ്പ് നടത്തിയ നാർക്കോട്ടിക് പരാമർശം. നാർക്കോട്ടിക് ഉപയോഗം ലോകമൊട്ടാകെ ഗുരുതരമായ കുറ്റകൃത്യമാണ്. പല രാജ്യങ്ങളിലും വധമാണ് ശിക്ഷ. ഒരു പക്ഷെ ലോകത്തിൽ ഏറ്റവുമധികം ധനം കുമിഞ്ഞു കൂടുന്ന അധോലോകവ്യവസായമാണ് നാർക്കോട്ടിക്‌സ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത് പോലെ അതിന് ഏതെങ്കിലുമൊരു മതത്തിന്‍റെ നിറമില്ല. സർവമതങ്ങളും ജാതികളും അതിലുണ്ട്.

പത്രവാർത്തകളെ വിശ്വസിക്കാമെങ്കിൽ ബിഷപ്പ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ജിഹാദികൾ ഐസ്ക്രീം പാർലറുകളും ഹോട്ടലുകളും ജ്യൂസ് കടകളും നടത്തുന്നുവെന്നും നാർക്കോട്ടിക് പദാർത്ഥങ്ങൾ ഭക്ഷണത്തിൽ കലർത്തി നൽകി അവിടെ ഭക്ഷണം കഴിക്കുന്ന അമുസ്ലിങ്ങളെ നാശത്തിലേക്ക് നയിക്കുന്നു എന്നാണ്.

പക്ഷെ ജിഹാദിയായ ഒരു ഹോട്ടൽ ഉടമ അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരിൽ ആരാണ് മുസ്ലിം ആരാണ് അമുസ്ലിം എന്ന് എങ്ങനെ തിരിച്ചറിയും? എല്ലാ മുസ്ലിങ്ങളും -- പ്രത്യേകിച്ച് പുരുഷന്മാർ -- മുസ്ലിം വേഷം അണിഞ്ഞിരിക്കണമെന്നില്ല എന്നിരിക്കെ മുസ്ലിങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് എങ്ങനെ നാര്‍ക്കോട്ടിക്‌സ് ഒഴിവാക്കും? അതിനൊരു വഴി കണ്ടുപിടിച്ചു എന്ന് വയ്ക്കുക. എങ്കിൽ എല്ലാ ദിവസവും അവിടെ രണ്ട് മെനു ഉണ്ടായിരിക്കുമോ? നാർക്കോട്ടിക്‌സ് ഉള്ളതും ഇല്ലാത്തതും? അതോ മുസ്ലിങ്ങളെയും കൂടി നശിപ്പിക്കാനാണോ ജിഹാദികളുടെ പുറപ്പാട്? എങ്കിൽ പിന്നെ അവർക്ക് കൈ വയ്ക്കാൻ എന്താണുള്ളത്! ഒരു വല്ലാത്ത കൺഫ്യൂഷൻ തന്നെ.

ബിഷപ്പിന്‍റെ ആരോപണം ശരിയെങ്കിൽ ഒരു ഭക്ഷണശാലയിലും ഇനി ധൈര്യമായി കയറാൻ വയ്യ. ശ്രീകൃഷ്ണവിലാസം എന്നാണ് ഹോട്ടലിന്‍റെ പേരെങ്കിലും നടത്തുന്നത് ഒരു ജിഹാദി ആണെങ്കിലോ? എല്ലാ സമുദായങ്ങളുടെയും ഭക്ഷണശാലകളിൽ കയറുന്നവരാണ് മലയാളികൾ. പാവം അവർ ഏത് ഹോട്ടലാണ് ജിഹാദി നടത്തുന്നത് ഏതല്ല എന്ന് എങ്ങനെ തിരിച്ചറിയും? ഇക്കാലത്ത് പേരുകൊണ്ടും മുസ്ലിം കടയെ തിരിച്ചറിയാൻ പറ്റില്ല.

ഒരു പക്ഷെ ബിഷപ്പ് ഉദ്ദേശിക്കുന്നത് മുസ്ലിം സ്ഥാപനങ്ങളുടെ മുമ്പിൽ "ഇത് മുസ്ലിം കടയാണ്, പക്ഷെ ജിഹാദിയല്ല" എന്നൊരു ബോർഡ് തൂക്കണമെന്നായിരിക്കും. പണ്ട് നാസി ജർമനിയിൽ ഹിറ്റ്ലർ യഹൂദനിർമ്മാർജനം ആരംഭിക്കുമ്പോൾ (60 ലക്ഷം യഹൂദരെ ആ യജ്ജത്തിൽ ഭൂമുഖത്തുനിന്ന് തുടച്ചു നീക്കി.) യഹൂദർ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും യഹൂദചിഹ്നമായ ദാവീദിന്‍റെ നക്ഷത്രം പതിക്കണം എന്നൊരു നിയമം കൊണ്ടുവന്നു- കൊലയ്ക്ക് കൊണ്ടുപോകാൻ പിടികൂടാൻ സൗകര്യത്തിനു വേണ്ടി. ഓർമകൾ ഉണ്ടായിരിക്കണമല്ലോ.

ബിഷപ്പ് തന്‍റെ നാർക്കോട്ടിക് ആ രോപണങ്ങൾക്ക് തെളിവ് നൽകുകയാണെങ്കിൽ അത് മുസ്ലിം സമൂഹത്തിന് മാത്രമല്ല കേരളത്തിന് ഒട്ടാകെ സഹായമായിരിക്കും. കാരണം കേരളത്തിൽ ഒരു നാര്‍ക്കോട്ടിക്‌സ് പ്രതിഭാസം ഉണ്ട് എന്നതിനെപറ്റി രണ്ടഭിപ്രായം ഉണ്ടാവാൻ വഴിയില്ല. ആരാണ് അതിന്‍റെ പിന്നിൽ എന്നതാണ് കണ്ടെത്തപ്പെടാതെയിരിക്കുന്നത്.

കേരളത്തിൽ കയറൂരി വിടുന്ന ഇസ്ലാമോഫോബിയ എന്നെ ആശങ്കപ്പെടുത്തുന്നു. കാരണം കേരളത്തിന്‍റെ ആധുനിക സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായ മലയാളികൾ ഗൾഫിലെ മുസ്ലിം രാജ്യങ്ങളിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്. ഇവിടെ കുറച്ചുപേർ അഴിച്ചുവിടുന്ന ഇസ്ലാമോഫോബിയയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടായാൽ എന്തായിരിക്കും അതിന്‍റെ പ്രത്യാഘാതം?

ഗൾഫ് പണത്തിന്മേൽ മലയാളികൾ കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങൾക്ക് എന്ത് സംഭവിക്കും? അവർ ശീലിച്ചുകഴിഞ്ഞ ജീവിത ശൈലിക്ക് എന്ത് സംഭവിക്കും? വെറുക്കപ്പെട്ട മുസ്ലിമിന്‍റെ പക്കൽ നിന്ന് വന്നുചേർന്ന പണത്തിന്‍റെ പങ്കുപറ്റി കെട്ടിയുയർത്തിയ ക്രിസ്ത്യൻ പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ചരിത്രാവശിഷ്‌ടങ്ങളെ പോലെ ബാക്കിയുണ്ടാവും എന്ന് ആശിക്കാം.

മുസ്ലിം സമൂഹത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളില്ല എന്നല്ല ഇതിന്‍റെ അർഥം. ആധുനികതയ്ക്ക് വേണ്ടിയുള്ള അതിന്‍റെ അന്വേഷണത്തിന് വൻപരിക്കേൽപ്പിക്കപ്പെട്ടിട്ടുണ്ട്. മതപ്രാകൃതത്വത്തിലേക്കും മാനസികബന്ധനങ്ങളിലേക്കും സാമൂഹികമായ ഒറ്റപ്പെടലിലേക്കും അതിനെ ചവിട്ടി താഴ്ത്തി അതിന്മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

മൗലികവാദികളുടെ പ്രേതശബ്‌ദങ്ങൾ ശ്രവിച്ച് ജിഹാദിന് പോയ നിർഭാഗ്യവ്യക്തികളുണ്ട്. അഫ്‌ഗാൻ ജനതയുടെ താലിബാൻ ദുരന്തത്തെ വിജയമായി കണ്ട് ആഘോഷിക്കുന്നവരുണ്ട്. ജുഗുപ്‌സാവഹമായ മതവിദ്വേഷം പ്രചരിപ്പിക്കുന്ന, ഖുർആനെ ദുർവ്യാഖ്യാനം ചെയ്യുന്ന, സഭാപ്രസംഗകരുണ്ട്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ച് വിദ്യാസമ്പന്നവും പുരോഗമനോന്മുഖവുമായ ഒരു മുസ്ലിം യുവ തലമുറ ഉയർന്നുവരുന്നുമുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ.

വളരെ കാലം മുമ്പ് പലസ്‌തീനിലൂടെ പ്രസംഗം പറഞ്ഞുനടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ്പ് മറന്നെന്ന് തോന്നുന്നു- അദ്ദേഹമാണ് നിങ്ങളുടെ ബ്രാൻഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാക്കുകളെങ്കിലും ഓർമിച്ചിരുന്നെങ്കിൽ ഇത്രയും കടുത്ത പദങ്ങൾ നമ്മുടെ സഹപൗരരെപറ്റി ബിഷപ്പ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരൻ പറഞ്ഞ ഒരു കാര്യം ഇതാണ്:

"നീ ബലിപീഠത്തിങ്കൽ കാഴ്‌ച അർപ്പിക്കുമ്പോൾ നിന്‍റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓർമിക്കയാണെങ്കിൽ, കാഴ്‌ചവസ്‌തു ബലിപീഠത്തിന്‍റെ മുമ്പിൽ വച്ചിട്ട് പോകുക: ആദ്യം നിന്‍റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്‌ച അർപ്പിക്കുക." (മത്തായി, 5, 23-25.)

ബിഷപ്പ് എന്നും ബലിപീഠത്തിങ്കൽ കാഴ്‌ചയർപ്പിക്കുന്ന ആളാണ്താനും. പക്ഷെ ഒന്നും നേടാതെ കുരിശിൽ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തിൽ അദ്ദേഹവും മറ്റു സഭാപ്രമാണികളും മറന്നതിൽ അദ്‌ഭുതമില്ല,' പോൾ സക്കറിയ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.