ETV Bharat / sitara

'അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല...' അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി - ഇടവേള ബാബു വാര്‍ത്തകള്‍

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ സംഘടനയുടെ സെക്രട്ടറിയും എഎംഎംഎ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

WCC members facebook post against amma association  അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി  ഡബ്ല്യുസിസി  ഡബ്ല്യുസിസി വാര്‍ത്തകള്‍  ഇടവേള ബാബു വാര്‍ത്തകള്‍  അമ്മ സംഘടന
'അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല...' അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി
author img

By

Published : Oct 14, 2020, 5:09 PM IST

താരസംഘടനയായ അമ്മയിൽ നിന്ന് രാജി വെക്കുന്നതായി നടി പാർവതി തിരുവോത്ത് പ്രഖ്യാപിച്ചതിന് പിന്നാലെ സംഘടനക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി അംഗങ്ങള്‍. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു ആക്രമണത്തിനിരയായ നടിയെ കുറിച്ച് ഒരു ചാനലില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്നും രാജിവെക്കുന്നതായി സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ഇപ്പോള്‍ പാര്‍വതിക്ക് പിന്തുണയറിയിച്ചും ഇടവേള ബാബുവിന്‍റെയും മറ്റ് അമ്മ സംഘടന ഭാരവാഹികളുടെയും അനുകൂലമല്ലാത്ത നിലപാടിലും പ്രതിഷേധിച്ചാണ് ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 'ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ സംഘടനയുടെ സെക്രട്ടറിയും എഎംഎംഎ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണെന്ന്' ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'എഎംഎംഎ അംഗമായിരുന്ന നടൻ തിലകന്‍റെ മരണത്തിന് ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചുവെന്ന് തുറന്ന് പറയാത്ത സംഘടന ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ... നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നുവെന്നും എഎംഎംഎ അതുവഴി തുറന്നു സമ്മതിക്കുകയാണ്' ഡബ്ല്യുസിസി കുറിച്ചു.

  • അവൾ മരിച്ചിട്ടില്ല! അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന...

    Posted by Women in Cinema Collective on Tuesday, October 13, 2020
" class="align-text-top noRightClick twitterSection" data="

അവൾ മരിച്ചിട്ടില്ല! അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന...

">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.