താൻ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് തുറന്ന് പറഞ്ഞ് മോഹൻലാലിന്‍റെ മകൾ വിസ്മയ മോഹൻലാൽ. 22 കിലോ ഭാരം കുറക്കാൻ സഹായിച്ചത് സാഹസികമായ ഒരു യാത്രയിലൂടെയാണെന്നും അതിന് സഹായിച്ചത് തായ്‍ലന്‍ഡിലെ ഫിറ്റ്നസ് പരിശീലകനായ ടോണിയാണെന്നും വിസ്‌മയ പറയുന്നു. ഒപ്പം, ശരീരഭാരം കുറക്കാനുള്ള തന്‍റെ പരിശ്രമത്തിന്‍റെ യാത്രയെ കുറിച്ച് വിശദമായ ഒരു കുറിപ്പും വിസ്‌മയ പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
തായ്‌ലൻഡിൽ തനിക്ക് മനോഹരമായ ആൾക്കാർക്കൊപ്പം അത്ഭുതകരമായ അനുഭവമായിരുന്നു ലഭിച്ചത്. പണ്ട് പടികൾ കയറാൻ പോലും ആയാസമായിരുന്നു. എന്നാൽ, ഇന്ന് 22 കിലോ ഭാരം കുറച്ചു. ഈ യാത്ര സാഹസികമായിരുന്നുവെങ്കിലും തനിക്ക് മികച്ച ഒരു പരിശീലകനെ ലഭിച്ചു. ഓരോ ദിവസവും അയാളുടെ 100 ശതമാനം പരിശ്രമവും സമയവും തനിക്ക് നൽകിയെന്നും തന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും വിസ്‌മയ പറഞ്ഞു. പരിക്ക് പറ്റിയപ്പോൾ സഹായിക്കുകയും കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവാൻ പഠിപ്പിക്കുകയും ചെയ്‌ത പരിശീലകനാണ് ടോണിയെന്നും താരപുത്രി വിശദീകരിച്ചു.
ഭാരം കുറക്കാനുള്ള പരിശീലനം മാത്രമല്ല, ഒരുപാട് നല്ല മനുഷ്യരെ കണ്ടുമുട്ടാനും തന്നിൽ തന്നെ വിശ്വാസം ഉണ്ടാക്കിയെടുക്കാനുമൊക്കെ തായ്‌ലാൻഡ് സഹായിച്ചുവെന്ന് വിസ്‌മയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.