ജോജു ജോര്‍ജ് എന്ന നടന്‍റെ കരിയറില്‍ വലിയ വഴിത്തിരിവായ മലയാളം സിനിമ ജോസഫിന്‍റെ തമിഴ് റീമേക്ക് വിസിത്തിരന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോസഫ് സംവിധാനം ചെയ്‌ത എം.പദ്‌മകുമാര്‍ തന്നെയാണ് വിസിത്തിരന്‍ തമിഴില്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. നിർമാതാവും നടനുമായ ആർ.കെ സുരേഷാണ് സിനിമയിലെ നായകന്‍. ട്രെയിലറിന് മലയാളി പ്രേക്ഷകരില്‍ നിന്ന് അടക്കം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഷംന കാസിം ആണ് ചിത്രത്തില്‍ നായിക.
- " class="align-text-top noRightClick twitterSection" data="">
സിനിമയുടെ ഡബ്ബിങ് ആരംഭിച്ചപ്പോഴടക്കമുള്ള വിശേഷങ്ങള്‍ സുരേഷ് സോഷ്യല്‍മീഡിയ വഴി പങ്കുെവ ച്ചിരുന്നു. തമിഴ് സംവിധായകൻ ബാലയുടെ ബി സ്റ്റുഡിയോസിന്‍റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയ്‌ക്ക് വേണ്ടി ആര്‍.കെ സുരേഷ് 22 കിലോ ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. വെട്രിവേല്‍ മഹേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി.വി പ്രകാശാണ് സിനിമയുടെ സംഗീത സംവിധാനം. മധു ശാലിനിയാണ് മറ്റൊരു നായിക.