ETV Bharat / sitara

വിഷ്‌ണു വിശാലിന്‍റെ 'എഫ്ഐആർ' ഒടിടി റിലീസിന്

author img

By

Published : May 30, 2021, 2:56 AM IST

വിഷ്ണു വിശാലും ഗൗതം മേനോനും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തുമെന്നാണ് സൂചന

വിഷ്‌ണു വിശാൽ സിനിമ വാർത്ത  വിഷ്‌ണു വിശാൽ എഫ്ഐആർ വാർത്ത  എഫ്ഐആർ തമിഴ് സിനിമ വാർത്ത  എഫ്ഐആർ ഒടിടി റിലീസ് വാർത്ത  fir film ott release news  fir vishnu vishal tamil movie news  vishnu vishal ott release news  vishnu vishal disney plus hotstar news
എഫ്ഐആർ

വിഷ്ണു വിശാൽ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'എഫ്ഐആർ' നേരിട്ട് ഒടിടി റിലീസിനെത്തുന്നു. ഗൗതം മേനോന്‍റെ അസിസ്റ്റന്‍റ് കൂടിയായിരുന്ന മനു ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം. എന്നാൽ, സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. ഗൗതം മേനോൻ, റെയ്‌സ വിൽസൺ, റെബ മോണിക്ക, ഗൗരവ് നാരായണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അബു ബക്കർ അബ്‌ദുള്ള എന്ന യുവാവിന്‍റെ വേഷമാണ് വിഷ്ണു വിശാൽ അവതരിപ്പിക്കുന്നത്. നായകനെ പിടികൂടാൻ ശ്രമിക്കുന്ന പൊലീസുകാരനായി ഗൗതം മേനോൻ എത്തുന്നു.

Also Read: മീടൂ ആരോപണം; ചിന്മയി കള്ളം പറയുന്നുവെന്ന് വൈരമുത്തുവിന്‍റെ മകൻ മദൻ കാർകി

സിനിമ തിയേറ്ററിലൂടെ പ്രദർശിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അരുൾ വിൻസെന്‍റ് ഛായാഗ്രഹണം നിർവഹിക്കുന്ന എഫ്ഐആറിന്‍റെ എഡിറ്റർ പ്രസന്ന ജി.കെയാണ്. അശ്വന്താണ് സംഗീത സംവിധായകൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.